mehandi banner desktop
Chavakkad online

പ്രതീകാത്മക കേരള ബന്ദ് സംഘടിപ്പിച്ചു

Ft

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതീകാത്മക കേരള ബന്ദ് തമ്പുരാൻപടിയിൽ സംഘടിപ്പിച്ചു.

Jan oushadi


കെ എസ് യു തൃശ്ശൂർ മുൻ ജില്ലാ പ്രസിഡന്റ് നജീബ് പൂക്കോട് സമരം ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബീഷ് താമരയൂർ അധ്യക്ഷത വഹിച്ചു. കെ എസ് യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സാബു ചൊവല്ലൂർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് വിമൽ, ഗിരീഷ് തൊഴിയൂർ, കെ എസ് യു മണ്ഡലം പ്രസിഡന്റ് നൗഫൽ ജമാൽ, അജ്മൽ അലി, സഹൽ, വൈശാഖ്, റോഷൻ, ഷമീർ എന്നിവർ നേതൃത്വം നൽകി.

Comments are closed.