mehandi new

”മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്” പ്രവര്‍ത്തനം തുടങ്ങി

fairy tale

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച്  ”മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്” എന്ന പേരില്‍ വട്ടേക്കാട് ജീവകാരുണ്യസംഘടന പ്രവര്‍ത്തനം തുടങ്ങിയതായി ട്രസ്റ്റ് പ്രസിഡന്റ് കെ.വി.സക്കീര്‍ ഹുസൈന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിരാംലംബരായവര്‍ക്ക് വൈദ്യസഹായവും  അപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തിര സഹായവും എത്തിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അംഗപരിമിതര്‍, അഗതികള്‍, അനാഥര്‍, വിധവകള്‍, ഭിന്നശേഷിയുള്ളവര്‍, രോഗികള്‍ തുടങ്ങീ സമൂഹത്തിലെ കഷ്ടതയനുഭവപ്പെടുന്ന വിഭാഗങ്ങള്‍ക്കും മുഖ്യപരിഗണന നല്‍കും. കടപ്പുറം പഞ്ചായത്ത് പ്രവര്‍ത്തനപരിധി നിശ്ചയിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം.ട്രസ്റ്റിന്റെ  പ്രവര്‍ത്തനം തുടങ്ങുന്നതോടനുബന്ധിച്ച് പഠനവൈകല്യമുളള കുട്ടികള്‍ക്കായി ദ്വിദിന കാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 11, 12 തിയ്യതികളില്‍ തെക്കഞ്ചേരിയിലെ മാവേലി സ്റ്റോറിന് സമീപത്തുള്ള ബെസ്റ്റ് കൗണ്‍സിലിങ് സെന്ററിലാണ് കാമ്പ്. ട്രസ്റ്റ് സെക്രട്ടറി സിറാജ് പി.ഹുസ്സൈന്‍, ട്രഷറര്‍ സി.പി.മൊയ്തീന്‍കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Royal footwear

Comments are closed.