mehandi new

ചാവക്കാട് നഗരസഭയിൽ അതിദരിദ്രർ 101 പേർ

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ അതിദരിദ്രരെ കണ്ടെത്തുന്നതിന് സർവ്വേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 101 പേരുടെ കരട് പട്ടിക കൗൺസിൽ അംഗീകരിച്ചു. പട്ടികയിന്മേൽ ആക്ഷേപമുള്ളവർക്ക് ഏഴു ദിവസം വരെ പരാതി നൽകാവുന്നതാണ്. നഗരസഭാ ചെയർപേഴ്സൺ ഷീജാ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് കരട് പട്ടിക അംഗീകരിച്ചത്. മറ്റു തീരുമാനങ്ങൾ താഴെ.

planet fashion

തൃശ്ശൂർ ജില്ലയിലെ 7 നഗരസഭകളും തൃശൂർ കോർപറേഷനും അണിനിരക്കുന്ന എല്ലാ വർഷവും നടത്തിവരുന്ന മുനിസിപ്പൽ ക്രിക്കറ്റ്‌ ലീഗിന് ഈ വർഷം ചാവക്കാട് നഗരസഭ ആതിഥേയത്വം വഹിക്കുന്നു.ജനുവരി 9 ന് ഗുരുവായൂർ ശ്രീകൃഷ്ണ ഹൈ സ്കൂളിൽ വെച്ച് ടൂർണമെന്റ് സംഘടിപ്പിക്കുന്നതാണെന്നു ചെയർപേഴ്സൺ അറിയിച്ചു

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ചിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ വർഷത്തെ ബീച്ച് ഫെസ്റ്റിവൽ ഒമിക്രോൺ വ്യാപനത്തെതുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ റദ്ദാക്കുന്നതിന് തീരുമാനിച്ചതായി ചെയർപേഴ്സൺ അറിയിച്ചു. ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനായി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചെയർമാൻ ആയി സംഘാടക സമിതി രൂപീകരിച്ചിരുന്നു. രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫെസ്റ്റിവൽ ഒഴിവാക്കാതെ നിർവാഹമില്ലെന്നു ചെയർപേഴ്സൺ അറിയിച്ചു.

Jan oushadi muthuvatur

Comments are closed.