
കടപ്പുറം : കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുഞ്ഞി ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കടപ്പുറം പൊതു ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആന്റിജൻ റെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പരിശോധന തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോസറ്റിവ് കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.
നിലവിൽ കടപ്പുറം പഞ്ചായത്തിലെ നാല് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്.
പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർകുഞ്ഞി ഹോം ഐസൊലേഷനിൽ പ്രവേശിച്ചതായും കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെട്ടവർ ക്വറന്റായിനിൽ പ്രവേശിക്കണമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

Comments are closed.