mehandi banner desktop
Chavakkad online

അധ്യയനത്തിന്റെ 142 വർഷങ്ങൾ – ഒരുമനയൂർ മാങ്ങോട്ട് സ്‌കൂളിന് പുതിയ കെട്ടിടം

Ft

ചാവക്കാട് : ഒരുമനയൂര്‍ മാങ്ങോട്ട് എ യു പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാളെ വൈകീട്ട് മൂന്നു മണിക്ക് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ വാര്‍ഷികാഘോഷവും നാളെ  നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ അഡ്വ മാങ്ങോട്ട് രാമകൃഷ്ണ മേനോന്‍,  പ്രധാനധ്യാപിക ഇ ടി ഷിനി ഫ്‌ളവര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. മുന്‍ എം എല്‍ എ പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയാവും. 

Jan oushadi

ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ വി എം മുഹമ്മദ് ഗസാലി, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് തുടങ്ങി ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ സംബന്ധിക്കും. അധ്യാപക രക്ഷാ കര്‍തൃദിനവും, പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിക്കലും നടക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. 

മാങ്ങോട്ട് ഗോവിന്ദന്‍ നായർ 142 വര്‍ഷങ്ങള്‍ക്കു മുൻപ് സ്ഥാപിച്ചതാണ് മാങ്ങോട്ട് എ യു പി സ്കൂൾ. ഒരുമനയൂര്‍,  കടപ്പുറം, പരിസര മേഖലകളിലെ  ആയിരങ്ങള്‍ മാങ്ങോട്ട് സ്‌കൂളില്‍ നിന്ന് ആദ്യാക്ഷരം നുണഞ്ഞവരാണ്. 

3500 സ്‌ക്വയര്‍ ഫീറ്റിൽ സ്മാർട്ട് ക്ലാസ് ഉൾപ്പെടെ അഞ്ചു ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന പുതിയകെട്ടിടം കെ ഇ ആർ മാനദണ്ഡം പാലിച്ച് നിർമിച്ചിട്ടുള്ളതാണ്. എല്‍ കെ ജി ഉൾപ്പെടെ സകൂളില്‍ 400 ലധികം വി്ദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 

സ്‌കൂള്‍ പി ടി എ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡന്റ നിഷാദ് ഒരുമനയൂര്‍, സ്റ്റാഫ് പ്രതിനിധി  രാം കുമാര്‍ മാങ്ങോട്ട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.