ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ 148-ാംസ്നേഹനിധി പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹനിധി പ്രതിമാസ പെൻഷൻ പദ്ധതി 148-ാം മാസം വിതരണ ചടങ്ങ് കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ രക്ഷാധികാരി പി. ശാഹുഹാജി ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി മലയാളി സി.കെ. കോയ മുഖ്യഥിതിയായി. വി.കെ. കുഞ്ഞാലു പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി.

പന്ത്രണ്ട് വർഷമായി എല്ലാമാസവും തുടർച്ചയായി ഷെൽട്ടർ പെൻഷൻ നൽകി വരുന്നു. 200ൽ പരം പേരാണ് ഗുണഭോക്താക്കൾ. നിർദ്ധന വിധവകൾ, അനാഥർ, ഒറ്റപ്പെട്ട് പോയ പ്രായമായ അച്ഛനമ്മമാർ, ഉപേക്ഷിക്കപ്പെട്ടവർ, വികലാംഗർ, ബുദ്ധി സ്ഥിരതയില്ലാത്തവർ, മാനസിക രോഗബാധിതർ, കാൻസർ രോഗബാധിതർ, കിഡ്നി രോഗബാധിതർ എന്നിവരാണ് ഗുണഭോക്താക്കൾ.
ജനറൽ സെക്രട്ടറി പി.കെ. ബഷീർ, രക്ഷാധികാരി സി.ബി.എ. ഫത്താഹ്, നേതാക്കളായ കെ എം എസ് ലത്തീഫ് ഹാജി, ആലുങ്ങൽ റസാഖ് ഹാജി, സി. കെ. കോയ, പി. കെ. കബീർ വട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു. കെ. ഐ. നൂർദ്ദീൻ, വി. യു. ഫൈസൽ, പി. എസ്. മുഹമ്മദ്. കെ. ഐ. ആദം, കെ. എം. ഫിറോസ്, കെ.എസ്. മൊയ്തീൻഷ തുടങ്ങിയവർ നേതൃത്വം നൽകി. ഒരു ലക്ഷം രൂപ പെൻഷനായി വിതരണം ചെയ്തു.

Comments are closed.