mehandi new
Monthly Archives

May 2017

പൊതുവിജ്ഞാനം നേടുക എന്നതായിരിക്കണം വിദ്യഭ്യാസത്തിന്‍റെ ലക്ഷ്യം: സി എന്‍ ജയദേവന്‍

ഗുരുവായൂര്‍: പൊതു വിജ്ഞാനം നേടുന്ന എന്നതായിരിക്കണം വിദ്യഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സി എന്‍ ജയദേവന്‍ എംപി. നവയുഗം ഇരിങ്ങപ്പുറം സംഘടിപ്പിച്ച പ്രതിഭാ സംഗമവും വിദ്യഭ്യാസ അവാര്‍ഡ് ദാനചടങ്ങും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ചാവക്കാട് : ഡി വൈ എഫ് ഐ വഞ്ചിക്കടവ് യൂണിറ്റ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ എ എച്ച് അക്ബര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമേ…

കന്നുകാലി കശാപ്പ് – ഡി വൈ എഫ് ഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചാവക്കാട് : മോഡി സര്‍ക്കാറിന്‍റെ ജനാധിപത്യ ഉത്തരവിനെതിരെ ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ബി അനൂപ്‌ ഉദ്ഘാടനം ചെയ്തു. കെ വി വിവിദ്, വി അനൂപ്‌, കെ എല്‍ മഹേഷ്‌ എന്നിവര്‍…

ബീഫ് വില്പന – ചാവക്കാട് ബി ജെ പി കോണ്ഗ്രസ് സംഘര്‍ഷം

ചാവക്കാട് : യൂത്ത്കോണ്‍ഗ്രസ് മുതുവട്ടൂരില്‍ സംഘടിപ്പിച്ച ബീഫ് വില്പനയുമായി ബന്ധപ്പെട്ട് സംഘര്‍ഷം. കന്നുകാലി കശാപ്പ് നിരോധനത്തെ വെല്ലുവിളിച്ച് യൂത്ത് കോണ്ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മുതുവട്ടൂരില്‍ പരസ്യ ബീഫ്…

കന്നുകാലി കശാപ്പ് നിരോധം : യൂത്ത്കോണ്‍ഗ്രസ് ബീഫ് വില്‍പ്പന നടത്തി

ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുതുവട്ടൂരിൽ പരസ്യ ബീഫ് വിൽപ്പന നടത്തി.  ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു.  എച്ച് എം നൗഫൽ, തബ് ഷീർ, ഫവാസ്, സൈസൺ മാറോക്കി, ജോബി,സത്താർ…

കനോലി കനാൽ സംരക്ഷണത്തിനു പദ്ധതി

ചാവക്കാട്: കനോലി കനാൽ സംരക്ഷണത്തിനും ശുചിത്വം നിലനിർത്താനും പദ്ധതി. തിരുവനന്തപുരത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻറെ അധ്യക്ഷതയിൽ അദ്ദേഹത്തിൻറെ ചേംബറിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇത് സംബന്ധിച്ച്…

എടക്കഴിയൂരിൽ കുബേര ആക്രമണം – വയോധികക്കും മകനും പരിക്ക്

ചാവക്കാട്: എടക്കഴിയൂരില്‍ വട്ടിപ്പലിശക്കാരൻറെ വീട് കയറി ആക്രമണത്തിൽ വയോധികയായ മാതാവിനും മകനും പരിക്ക്. എടക്കഴിയൂര്‍ തെക്കേമദ്രസ്സ കുന്നത്ത് ഫാത്തിമുത്തു(62), മകന്‍ ജബാര്‍(34) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരുവരേയും ചാവക്കാട്…

കന്നുകാലി കശാപ്പ് – വ്യാപക പ്രതിഷേധം

ചാവക്കാട്‌: കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്ത്‌ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മറ്റി പ്രകടനവൂം, പ്രതിഷേധ സദസും സംഘടിപ്പിച്ചു. ചാവക്കാട്‌…

ദേശീയപാത അയിനിപ്പുള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് വൈലി തെക്കന്‍ വീട്ടില്‍ കോയുണ്ണിയുടെ മകന്‍ ഷരീഫാണ് (43) മരിച്ചത്. മണത്തല അയിനിപ്പുള്ളി വെള്ളിയാഴ്ച്ച പകൽ രണ്ടരയോടെയാണ് സംഭവം. എതിരെ വന്ന കാര്‍ ബൈക്ക് ഹാൻഡിലിൻറെ കണ്ണാടിയില്‍ തട്ടിയതാണ് അപകട കാരണം. നിയന്ത്രണം വിട്ട…

ഡി വൈ എഫ് ഐ കനോലി കനാൽ ശുചീകരിച്ചു

ചാവക്കാട് : തൃശ്ശൂർ ജില്ലയിലെ കിലോമീറ്ററോളം നീളുന്ന കനോലി കനാലിലെ വൻ തോതിൽ മലീനീകരിക്കപ്പെട്ട 21 കേന്ദ്രങ്ങൾ ഡിഫി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലയിലെ അഴീക്കോട് മുതൽ അണ്ടത്തോട് വരെയുള്ള 21 കേന്ദ്രങ്ങളിലായാണ് ശുചീകരണം…