mehandi new
Yearly Archives

2017

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനരായ വൃക്കരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം നടന്നു. അഡ്വ.ബഷീര്‍ കെ എസ് എ ഉദ്ഘാടനം ചെയ്തു. കണ്‍സോള്‍ പ്രസിഡന്റ് പി.പി.അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. സി.എം.…

സി.എ. ഗോപപ്രതാപന്‍ താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്

ചാവക്കാട്: താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി സി.എ. ഗോപപ്രതാപനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച രഹസ്യബാലറ്റിലൂടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചിനെതിരേ ഏഴ് വോട്ടുകള്‍ക്കാണ് ഗോപപ്രതാപന്‍ വിജയിച്ചത്. ഞായറാഴ്ച…

ആശാരി പണിക്കിടെ മോഷണം – പ്രതിയെ റിമാൻറ് ചെയ്തു

പുന്നയൂര്‍ക്കുളം: ആശാരി പണിക്കിടെ അലമാരിയിൽ നിന്ന് സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതിയെ റിമാൻറ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുന്നത്തൂര്‍ കല്ലൂര്‍ വീട്ടില്‍ മഹേഷ് രാഘവനെയാണ് (32) കോടതി റിമാൻറ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് വാതില്‍…

ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു

പുന്നയൂര്‍ക്കുളം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു. ചെറായി അമ്മശംവീട്ടില്‍ പരമേശ്വരിയമ്മയുടെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. വീടിന്റെ മറ്റ് ഭാഗത്തും വിള്ളലുണ്ട്. ഞായറാഴ്ച്ച പുലർച്ചെ ആഞ്ഞടിച്ച കാറ്റിലും…

ദുക്റാന ഊട്ടുതിരുനാളിനു ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട്: പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിൽ ദുക്റാന ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർതോമ ദിനമായി ആചരിക്കുന്ന ഇന്ന് (തിങ്കലാഴ്ച്ച ജൂലായ് 3 ) രാവിലെ 9.15 ന് തളിയകുളം കപ്പേളയിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം…

കൊച്ചപ്പൻ (89)

ഗുരുവായൂർ: കോട്ടപ്പടി പുത്തൂർ കൊച്ചപ്പൻ (89) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോർജ്, സണ്ണി, വിൻസൻ. മരുമക്കൾ: ബേബി, ഷെർളി, ആലിസ്. സംസ്കാരം തിങ്കളാഴ്ച നാലിന് സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.

സംഘര്‍ഷ സാധ്യത – ബാങ്ക് തെരഞ്ഞെടുപ്പില്‍ കനത്ത പോലീസ് കാവല്‍

ചാവക്കാട് : ചാവക്കാട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലേയക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ചൊല്ലി കോണ്ഗ്രസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് പോരാട്ടം. കോടതിയില്‍ നടന്ന പോരാട്ടത്തില്‍ തെരഞ്ഞെടുപ്പ് നേരത്തെ…

സി.പി.എം ഗൃഹ സന്ദർശനം ആരംഭിച്ചു

ചാവക്കാട്: സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേമ പ്രവത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻറെ ഭാഗമായി സി.പി.എം ഗൃഹ സന്ദർശനം ആരംഭിച്ചു. കടപ്പുറം പഞ്ചായത്ത് ബ്ലാങ്ങാട് വൈലി പ്രദേശത്ത് നടന്ന ഗൃഹ സന്ദർശനത്തിന് കെ.വി അബ്ദുൾ ഖാദർ എം.എൽ.എ നേതൃത്വം നൽകി.…

ദേശീയ പാത തകർന്നു

ചാവക്കാട്: ഇടതടവില്ലാതെ പെയ്ത മഴയിൽ ദേശീയ പാത വിവിധയിടങ്ങളിൽ തകർന്നു. ടാറിംഗ് പൂർത്തിയായി ഒരു വർഷം കഴിയും മുമ്പേ ചാവക്കാട് ചേറ്റുവ റോഡ് തകർന്നത് യാത്രക്കാരുടെ നടുവൊടിക്കുന്നു. ദേശീയ പാത അകലാട് മുതൽ ചേറ്റുവ വരെ വിവിധയിടങ്ങളിലാണ് റോഡിൽ…

തീരദേശറോഡുകള്‍ തകര്‍ന്നു : ഇരുനൂറിലധകം തെങ്ങുകള്‍ കടപുഴകി

അണ്ടത്തോട് : അണ്ടത്തോട് മേഖലയിൽ രൂക്ഷമായ കടലേറ്റത്തിൽ നൂറുമീറ്ററോളം അകലത്തിൽ തിരമാലയടിച്ച് കയറി കര വിഴുങ്ങി. തങ്ങള്‍പടിയില്‍ ബീച്ച്റോഡ് തകർന്നു. ഇരുനൂറിലേറെ തെങ്ങുകള്‍ കടപുഴകി. പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, പെരിയമ്പലം…