Select Page

Day: September 18, 2018

ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ 9 കോടി രൂപ വായ്പയെടുക്കും

ചാവക്കാട് : സ്വന്തമായി ഭൂമിയുളള ഭവന രഹിതരായിട്ടുളളവര്‍ക്കായി ലൈഫ്പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാവക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ വിഹിതമായ 9 കോടി രൂപ  വായ്പ എടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ വിഹിതമായ  9,17,29,614/- രൂപ കെ യു ആര്‍ ഡി എഫ്സി  മുഖേനയാണ്  വായ്പ എടുക്കുക. നഗരസഭ 15-ാം വാര്‍ഡില്‍ താലൂക്കാശുപത്രി  – സഹകരണ റോഡ് വികസനത്തിനായി സ്ഥലമുടമകള്‍ നഗരസഭയ്ക്ക് സൗജന്യമായി നല്‍കിയ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.  ഭൂമി നല്‍കുന്ന സ്ഥലമുടമകള്‍ക്ക് സൗജന്യമായി സംരക്ഷണ ഭിത്തി നഗരസഭ കെട്ടി നല്‍കും. ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള 4.5 ലക്ഷം ചിലവുവരുന്ന  3 റോഡ് അറ്റകുറ്റപണികള്‍ക്ക് ലഭിച്ച ഓഫര്‍ അംഗീകരിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍...

Read More

വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന – കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

ചാവക്കാട് : ഖത്തര്‍ എയര്‍വേയ്സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസ്സില്‍ കണ്ണൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദഗ്ദനെ ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷെമീം മൂഹമ്മദിനെ(28)യാണ് ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ജി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സഹോദരങ്ങളായ പുതുവീട്ടില്‍ ഷിയാസ്, ജാഫര്‍ സാദിഖ്, ഷംസാദ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പ് സംമ്പന്ധിച്ച്  പൊലിസ് പറയുന്നതിങ്ങനെ: സീസണ്‍ കാലത്ത് ടിക്കറ്റ്  വില വര്‍ദ്ദിച്ച സമയം കുറഞ്ഞ ചിലവില്‍ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റ് കമ്പ്യൂട്ടറില്‍ തയ്യാറാക്കി വില്‍പന നടത്തിയായിരുന്നു തട്ടിപ്പ്. ഇന്റെര്‍നെറ്റ് കഫെ നടത്തുന്ന ഇയാള്‍ കുറഞ്ഞ ചിലവില്‍ ഖത്തര്‍ എയര്‍വേഴ്സിന്റെ ടിക്കറ്റ് ലഭിക്കുമെന്ന് പ്രചരിപ്പിച്ച് വ്യാജ ടിക്കറ്റുകള്‍ നിര്‍മ്മിച്ച് കേരളത്തിലും ഗള്‍ഫ് നാടുകളിലും വില്‍പന നടത്തുകയായിരുന്നു ഇയാള്‍. യഥാര്‍ത്ഥ ടിക്കറ്റ് സ്കാന്‍ ചെയ്ത് വച്ച ശേഷം വ്യാജ സീരിയല്‍ നമ്പരുകളും മറ്റും...

Read More

സഫിയ ( 54 )

പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം താമസിക്കുന്ന ഉത്തരപ്പറമ്പിൽ അബൂബക്കർ ഭാര്യ സഫിയ ( 54 ) നിര്യാതയായി. മക്കൾ : സുൾഫിക്കർ, സുഹൈൽ, ഹസീന, ഷെറീന. മരുമക്കൾ : ഷാഫി, അബൂതാഹിർ, അൻസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30 ന് കുഴിങ്ങര പള്ളി...

Read More

എല്‍സി (74)

ഗുരുവായൂര്‍: പേരകം പരേതനായ മുട്ടത്ത് ജോസഫിന്റെ ഭാര്യ എല്‍സി (74) നിര്യാതയായി. മക്കള്‍: അല്‍ഫോണ്‍സ, അസീസ്, ലിംസി, ജോയി (സൗദി), സിസ്റ്റര്‍ വിനയ (പോണ്ടിച്ചേരി), ജോഷി. മരുമക്കള്‍: ബേബി, തോമസ്, തോമസ്, ഷീബ (നഴ്‌സ്, അല്‍ അമീന്‍ ആശുപത്രി, മരത്തംകോട്), സജിനി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പേരകം സെന്റ് മേരീസ് പള്ളി...

Read More

മണത്തലയിൽ വാഹനാപകടം: രണ്ടു കുട്ടികൾ മരിച്ചു ഒൻപതു പേർക്ക് പരിക്ക്

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ഇന്നോവ കാറിടിച്ച് അപകടം. രണ്ടു കുട്ടികൾ മരിച്ചു, ഒൻപതു പേർക്ക് പരിക്ക്. വിശ്വനാഥ ക്ഷേത്രത്തിനു കിഴക്ക് വശം താമസിക്കുന്ന ഉണ്ണികൃഷ്‍ണൻ മകൻ കാണാക്കൊട്ടു സ്കൂൾ വിദ്യാർത്ഥിയുമായ അമൽ കൃഷ്ണ(5), വടക്കേകാട് ആറ്റുപുറം വലിയപുരക്കൽ കബീർ മകൻ ആദിൽ (4) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. അമിത വേഗതയിൽ വന്ന ഇന്നോവ കാർ ബസ്സ്‌ കാത്തു നിൽക്കുകയായിരുന്ന അമൽ കൃഷ്ണ നെയും അമ്മ സുജീഷ (30) യെയും ഇടിച്ചു തെറിപ്പിച്ച് റോഡരികിലെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ആദിൽ കൊല്ലപ്പെട്ടത്. വാഹനത്തിലെ യാത്രികരായ ഒരു വയസ്സുകാരി ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ ആദിൽ ന്റെ മാതാവ് ബിൻസി (32) യെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ആഷിഖ് (11), ഷക്കീല (26), അബൂബക്കർ (60), സനീഷ് (30), സുമിന (26), അസ്മി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30