Select Page

Day: September 22, 2018

മച്ചിങ്ങല്‍ അബ്ദുമോൻ (54 )

പുന്നയൂർ : കുഴിങ്ങര സ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ കടവിൽ ഹസ്സൻ മകൻ മച്ചിങ്ങല്‍ അബ്ദുമോൻ (54 ) നിര്യാതനായി. മക്കൾ : അനസ് (എസ് കെ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ), ഹസ്ന, അസറ. മരുമകൻ :...

Read More

പരപ്പില്‍ താഴം പോലീസ് നിരീക്ഷണത്തില്‍

ചാവക്കാട് : മേഖലയിലെ ക്രിമിനല്‍ ആക്റ്റിവിറ്റി വര്‍ദ്ദിക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍സിനെയും ഗുണ്ടകളെയും ലക്‌ഷ്യം വെച്ച് സ്പെഷല്‍ ഓപ്പറേഷനൊരുങ്ങി ചാവക്കാട് പോലീസ്. ക്രിമിനല്‍സ് ഒത്തു ചേരുന്ന ചാവക്കാട്ടെ കേന്ദ്രങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. പരപ്പില്‍ താഴം പാടശേഖരം പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍ പറഞ്ഞു. പരപ്പില്‍താഴം കേന്ദീകരിച്ച് കുറ്റകൃത്യങ്ങള്‍ വര്‍ദ്ദിച്ചു വരുന്നതായും കഞ്ചാവ്, വ്യാജ മദ്യം തുടങ്ങിയവയുടെ ഉപയോഗവും വിതരണവും നടക്കുന്നതായും വിവരം ലഭിച്ച സാഹചര്യത്തിലാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലീസിന്റെ വരവ് ദൂരെ നിന്നുതന്നെ കാണാന്‍ കഴിയുമെന്നതിനാല്‍ രക്ഷപ്പെടാന്‍ എളുപ്പമാണ്. എന്നാല്‍ പഴുതുകളടച്ചായിരിക്കും പോലീസ് നീക്കം. പ്രത്യേകം പരിശീലനം ലഭിച്ച അന്‍പതോളം പോലീസ് ഉദ്യോഗസ്ഥര്‍ ഓപറേഷനില്‍...

Read More

പരപ്പില്‍ താഴം ആക്രമണം ഗാങ്ങ് വാര്‍ – എട്ടു പേര്‍ അറസ്റ്റില്‍ – മുറിവ് വ്യാജം

ചാവക്കാട് : കഴിഞ്ഞ ദിവസം പരപ്പില്‍താഴം വെച്ച് രണ്ട് യുവാക്കള്‍ക്ക് നേരെ നടന്ന ആക്രമണം ഗാങ്ങ് വാറിന്‍റെ ഭാഗമെന്നു പോലീസ്. ആക്രമണത്തില്‍ കടുത്ത മര്‍ദ്ദനമേറ്റ ഷിയാസിന് പുറത്തേറ്റ മുറിവ് സ്വയം വരുത്തിയതാണെന്നും പോലീസ് പറഞ്ഞു. പരപ്പില്‍ താഴത്ത് നടന്നത് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഘട്ടനത്തിന്‍റെ തിരിച്ചടി. സംഭവത്തില്‍ പോലീസ് എട്ടു പേരെ അറസ്റ്റു ചെയ്തു. പേരകം പാലത്താന്‍ കുളങ്ങര അന്‍സാര്‍ (30), തെക്കഞ്ചേരി അറക്കല്‍ മുഹമ്മദ്‌ മുസ്തഫ (30), തിരുവത്ര കൊല്ലാംപി ജംഷീര്‍ (30), തെക്കഞ്ചേരി വലിയകത്ത് നിസാം (27), ഉണ്ണിപ്പിരി ഷറാസ്(30), മണത്തല കറുപ്പം വീട്ടില്‍ ജംഷാദ് (27), ചാവക്കാട് തൈക്കണ്ടി പറമ്പില്‍ മിന്‍ഹാജ് (23), എടക്കഴിയൂര്‍ അതിര്‍ത്തി കാരക്കാട് വിന്‍ഷാദ് (31) എന്നിവര്‍ക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. എട്ടുപേരും മുന്‍പും പല കേസുകളില്‍ പ്രതികളാണെന്ന് ചാവക്കാട് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍ പറഞ്ഞു. ചാവക്കാട് കാക്കടവത്ത് പുതിയപുരക്കല്‍ നിസാര്‍ മകന്‍ ഷിയാസ് (21),...

Read More

മഹല്ലിലെ അനൈക്യത്തിനെതിരെ പ്രവാസിയുടെ നിരാഹാരം – പിന്തുണ പ്രഖ്യാപിച്ച് മഹല്ല് നിവാസികള്‍ നാളെ സമരപ്പന്തലിലേക്ക്

തിരുവത്ര : മഹല്ലിലെ അനൈക്യത്തിനെതിരെ പ്രവാസിയായ യുവാവിൻറെ നിരാഹാര സമരം നാല് നാള്‍ പിന്നിടുന്നു. നാളെ ഞായറാഴ്ച മഹല്ല് നിവാസികള്‍ ഒറ്റയാള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക്. തിരുവത്ര മഹല്ലിലെ അനൈക്യത്തിനെതിരെ അനിശ്ചിത കാല നിരാഹാര സമരവുമായി യു എ ഇ യില്‍ ജോലിചെയ്യുന്ന തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലിയാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവത്ര പുതിയറ പള്ളിക്ക് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ സമര പന്തലിലേക്ക് നൂറുകണക്കിന് മഹല്ല് നിവാസികളാണ് ദിനേനെ പിന്തുണ പ്രഖ്യാപിച്ച് എത്തുന്നത്. കഴിഞ്ഞ ഒന്നര ദശകത്തിലേറേയായി തിരുവത്ര പുത്തന്‍ കടപ്പുറത്തെ തിരുവത്ര ജുമാഅത്ത് കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങൾ വെവ്വേറെയായി സംഘടിച്ച് ഭരണത്തിൻറെ പേരിൽ തര്‍ക്കം ആരംഭിച്ചിട്ട്. നിലവിൽ രണ്ട് വിഭാഗമായാണ് ഭരണം നടത്തുന്നത്. ഇരു വിഭാഗവും പരസ്പരം അംഗീകരിക്കുന്നില്ല. ജില്ലയിലെ വലിയ മഹല്ലുകളിലൊന്നാണ് തിരുവത്ര മഹല്ല്. 2003ലെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പോടെയാണ് ജുമാഅത്ത് കമ്മിറ്റിയില്‍ ചേരിപ്പോരും തര്‍ക്കവും തുടങ്ങിയത്. യോഗം തുടങ്ങിയതോടെ ഇരു വിഭാഗവും...

Read More

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ആനപാപ്പാന്‍‌ അറസ്റ്റില്‍

ചാവക്കാട് : എട്ടുവയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദ് (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്. അനാഥയായ വിദ്യാര്‍ഥിനിയുടെ മാതാവ് പുറം ജോലിക്ക് പോയ സമയം വീട്ടില്‍ വെച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും പോലീസില്‍ അറിയിക്കുകയും ആയിരുന്നു. പിന്നീട് ഒളിവില്‍ പോയ പ്രതി സുനാമി കോളനിയില്‍ താമസിക്കുന്നത് അറിഞ്ഞു പോലീസ് അവിടെ എത്തിയെങ്കിലും പ്രതി സമര്‍ഥമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കുന്നംകുളം അസി.കമ്മീഷണര്‍ ടി എസ് സിനോജിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് ശ്രീകൃഷണ പുരത്ത് നിന്നും ചാവക്കാട് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍, എസ് ഐ മാധവന്‍, എ എസ് ഐ അനില്‍ മാത്യു, സി പി ഒ മാരായ റഷീദ്, നസല്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ശ്രീകൃഷ്ണ പുരത്ത് ആന പാപ്പാനായി ജോലി ചെയ്തു...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30