Select Page

Day: September 23, 2018

പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കണം

ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് റദ്ദാക്കിയ പാസഞ്ചർ ട്രെയിൻ സർവ്വീസ്  പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി. സ്ഥിരം ജോലിക്കാർക്കും വിദ്യാർഥികൾക്കും ഭക്തർക്കും ഉപകാരപ്രദമായ ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്കുള്ള പാസഞ്ചറുകൾ പ്രളയകാലത്തിന് ശേഷം പുനസ്ഥാപിക്കാത്തതിനെതിരെയാണ് നിവേദനം നൽകിയത്. എറണാകുളം, പുനലൂർ പസഞ്ചറുകളും ഇടക്കിടെ റദ്ദാക്കുന്നുണ്ട്. ലോക്കോപൈലറ്റിന്റെ ക്ഷാമമാണ് ട്രെയിനുകൾ റദ്ദാക്കാൻ കരാണമെന്ന് പറഞ്ഞൊഴിയുകയാണ് റെയിൽവേ അധികൃതർ. എ.പി.തോമസ്, സണ്ണി വെള്ളറ, പി.ഐ.ലാസർ, റാഫി കൂനംമൂച്ചി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം യാത്രക്കാർ ഒപ്പിട്ട നിവേദനമാണ് സ്റ്റേഷൻ മാസ്റ്റർ പരമേശ്വരൻ നമ്പൂതിരിക്ക്...

Read More

ഒരുമനയൂർ സ്വദേശി ദുബായിൽ നിര്യാതയായി

ദുബൈ: ചാവക്കാട് ഒരുമനയൂര്‍ പാലംകടവ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ടി.എം .മുഹമ്മദ് ഹാജി (മാസ് )ഭാര്യ എ.വി സുഹറ (74) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. ദുബൈയിലുള്ള മകന്‍ ഇസ്മായിലിനടുത്തേക്ക് കഴിഞ്ഞ ആഴ്ച സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. മറ്റു മക്കള്‍: ഫാത്തിമ ബീവി, അബ്ദുല്ലത്തീഫ്, അബ്ദുല്‍ റഹ്മാന്‍ (ഖത്തര്‍), ഷമീറ, പരേതരായ കബീര്‍, ബഷീര്‍. മരുമക്കള്‍: മംഗല്യ മുഹമ്മദ് (എടക്കഴിയൂര്‍ മഹല്ല് പ്രസിഡന്റ്), അബ്ദുല്‍ റഷീദ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു....

Read More

പ്രശ്ന പരിഹാരത്തിന് പോലീസിന്‍റെ ഉറപ്പ് – സാദലി നിരാഹാരം അവസാനിപ്പിച്ചു

നടപടിയുണ്ടായില്ലെങ്കില്‍  കുടുംബ സമേതം നിരാഹാരം ചാവക്കാട് : പ്രശ്ന പരിഹാരത്തിനു ശ്രമിക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി, സാദലി നിരാഹാരം അവസാനിപ്പിച്ചു. തിരുവത്ര ജുമാഅത്ത് കമ്മിറ്റി ഭരണത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനൈക്യത്തിനെതിരെ പ്രവാസിയായ തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി അഞ്ചു ദിവസമായി നടത്തി വന്ന നിരാഹാര സമരമാണ് ചാവക്കാട് എസ് ഐ ജയപ്രദീപ്‌ നല്‍കിയ ഉറപ്പില്‍   ഇന്ന് ഉച്ചക്ക് ഒന്നരമണിയോടെ   അവസാനിപ്പിച്ചത്. തൊണ്ണൂറ്റി ഏഴു വയസ്സുകാരനായ പിതാവ് അബ്ദുട്ടി സമരപ്പന്തലിലെത്തി സാദലിക്ക്   വെള്ളം നല്‍കി മൂന്നു ദിവസത്തിനകം തിരുവത്ര മഹല്ലിലെ ഇരു കമ്മിറ്റി ഭാരവാഹികളെയും പൌര പ്രമുഖരെയും ഉള്‍പ്പെടുത്തി ചാവക്കാട് പോലീസ് സ്റ്റേഷനില്‍ യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് എസ് ഐ ജയ പ്രദീപ്‌ സാദലിക്കും മഹല്ല് നിവാസികള്‍ക്കും ഉറപ്പ് നല്‍കി. ഇന്നലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ സാദലിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നും ആരോഗ്യവിഭാഗം സമരപ്പന്തലില്‍ എത്തിയിരുന്നു. സാദലിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും...

Read More

പശ്ചിമ ബംഗാളിലെ പോലീസ് നരവേട്ടക്കെതിരെ എസ് എഫ് ഐ പ്രതിഷേധം

ചാവക്കാട് : പശ്ചിമ ബംഗാളിലെ ഇസ്‌ലാപൂരിൽ രണ്ടു വിദ്യാർത്ഥികളെ പോലീസ് വെടിവെച്ച് കൊന്നതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ചാവക്കാട് ഏരിയാകമ്മിറ്റി പ്രകടനം നടത്തി. ഹോച്ചിമിൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഏരിയാ പ്രസിഡണ്ട്‌ സൂരജ് എം എസ്, ഏരിയാ സെക്രട്ടറി ജാബിർ കെ യു, ജില്ലാ വൈസ്. പ്രസിഡണ്ട്‌ ഹസ്സൻ മുബാറക്ക്, ഏരിയാ ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ റിനൂസ എന്നിവർ സംസാരിച്ചു....

Read More

ഡെപ്യൂട്ടി തഹസില്‍ദാര്‍ നിരാഹാര സമര പന്തലില്‍ സാദലിയെ സന്ദര്‍ശിച്ചു

ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി ഭരണത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനൈക്യത്തിനെതിരെ പ്രവാസിയായ തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി നടത്തുന്ന നിരാഹാര സമര പന്തലില്‍ ചാവക്കാട് വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ ദാറും സന്ദര്‍ശിച്ചു. തിരുവത്ര പുതിയറ പള്ളിക്ക് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ സമര പന്തലില്‍ ബുധനാഴ്ച്ച രാവിലെ മുതലാണ് സാദലി സമരം ആരംഭിച്ചത്. നാല് ദിവസമായി നിരാഹാരം തുടരുന്ന സാദലിയെ മെഡിക്കല്‍ പരിശോദനക്ക് വിദേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു. തഹസില്‍ദാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മഹല്ലിലെ ഉത്തരവാദിത്തപ്പെട്ടവരുമായി ചര്‍ച്ചക്ക് ശ്രമിക്കാമെന്നും ഉറപ്പ് നല്‍കി. കഴിഞ്ഞ ഒന്നര ദശകത്തിലേറേയായി തിരുവത്ര പുത്തന്‍ കടപ്പുറത്തെ തിരുവത്ര ജുമാഅത്ത് കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങൾ വെവ്വേറെയായി സംഘടിച്ച് ഭരണത്തിൻറെ പേരിൽ തര്‍ക്കം ആരംഭിച്ചിട്ട്. നിലവിൽ രണ്ട് വിഭാഗമായാണ് ഭരണം നടത്തുന്നത്. ഇരു വിഭാഗവും പരസ്പരം അംഗീകരിക്കുന്നില്ല. ജില്ലയിലെ വലിയ മഹല്ലുകളിലൊന്നാണ് തിരുവത്ര മഹല്ല്. സാദലിയുടെ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരുവത്ര മഹല്ല്...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30