Select Page

Day: December 17, 2019

ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല:എസ് എസ് എഫ്

പുന്നയൂർക്കുളം : മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ എസ് എസ് എഫ് പ്രതിഷേധ റാലി നടത്തി. രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് നോക്കി നില്‍ക്കാനാവില്ലെന്നും ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം മാനുഷിക മൂല്യങ്ങളെ കാറ്റില്‍ പറത്തിയുള്ള വിവേചനപരമായ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള മാന്യതയാണ് ഭരണകൂടം കാണിക്കേണ്ടതെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ച് വിട്ട പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് പുന്നയൂര്‍ക്കുളത്ത് നടന്ന റാലി ആൽത്തറ സെന്ററിൽ സമാപിച്ചു. എസ് എസ് എഫ് വടക്കേക്കാട് ഡിവിഷൻ പ്രസിഡന്റ് സ്വാദിഖലി ഫാളിലി കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോൺ സെക്രട്ടറി അഹ്മദുൽ കബീർ സഖാഫി അണ്ടത്തോട് പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി അനസ് അഞ്ഞൂർ, അർസൽ കൊമ്പത്തയിൽ,...

Read More

ഹർത്താൽ പരാജയപ്പെടുത്താൻ മെനഞ്ഞ കുതന്ത്രങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തി- സംയുക്ത സമിതി

  ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തു നടന്ന ഹർത്താൽ വിജയിപ്പിച്ച നാട്ടുകാർക്ക് അഭിവാദ്യങ്ങൾ അർപ്പിച് ഗുരുവായൂർ മണ്ഡലം സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. രാജ്യത്ത് ജനാതിപത്യ രീതിയിൽ സമരം നടത്തുന്നവരെ നിഷ്ട്ടൂരമായി അടിച്ചമർത്തുന്ന മോദി സർക്കാരിനെതിരെ രാജ്യത്തെങ്ങും അതിശക്തയായി ആളിപ്പടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ ഹർത്താലെന്നും ഇതിനെ പരാജയപെടുത്താൻ വേണ്ടി നടത്തിയ കുതന്ത്രങ്ങളെ ജനങ്ങൾ തന്നെ പരാജയപെടുത്തി എന്നുള്ളതുമാണ് ഈ ഹർത്താലിന്റെ വിജയമെന്നും നേതാക്കൾ പറഞ്ഞു. സംയുക്ത സമിതിക്കു വേണ്ടി ഫൈസൽ ഉസ്മാൻ, ഷാജഹാൻ അഞ്ചങ്ങാടി, മുനീർ തൊട്ടാപ്പ്, ശിഹാബ് ഒരുമനയൂർ, നാസർ പാലയൂർ, ബഷീർ പഞ്ചവടി, ജബ്ബാർ അണ്ടത്തോട്, ഷെറാഫത് ചാവക്കാട്, ഒ കെ റഹീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സി.ആർ.ഹനീഫ, എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് അക്ബർ എടക്കഴിയൂർ, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ .അക്ബർ എന്നിവർ...

Read More

സംഘപരിവാർ രണ്ടാം വിഭജനത്തിന് തയ്യാറെടുക്കുന്നു-ബാലചന്ദ്രൻ വടക്കേടത്ത്

പുന്നയൂർ: പൗരത്വ ഭേധഗതി നിയമം നടപ്പിലാക്കി ഇന്ത്യയിൽ രണ്ടാം വിഭജനത്തിന് തയ്യാറെടുക്കുകയാണ് സംഘ പരിവാറെന്നു സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ വടക്കേടത്ത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ മന്നലാംകുന്ന് മേഖല സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നലാംകുന്ന് മഹല്ല് പ്രസിഡന്റ് എ.എം അലാവുദീൻ അധ്യക്ഷത വഹിച്ചു. ഹിന്ദുവിനേയും മുസ്ലിമിനെയും വേർത്തിരിച്ച ഇന്ത്യ വിഭജനത്തിന് പിൻതുണ നല്കിയവരാണ് ഹിന്ദു മഹാസഭയുടെ ആളുകൾ. അന്ന് അതിനു ശ്രമിച്ചത് ബ്രിട്ടീഷുകാരാണെങ്കിൽ ഇന്ന് അതിനു ശ്രമിക്കുന്നത് കേന്ദ്ര ഭരണകൂടവും സംഘപരിവാറുമാണെന്ന് അദേഹം കൂട്ടിച്ചേർത്തു. ശിയാസ് അലി വാഫി മുഖ്യ പ്രഭാഷണം നടത്തി. പുന്നയുർ പഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ ശിവാനന്ദൻ പെരുവഴിപുറത്ത്, ഡോ:അബ്ദുൽ ഗഫൂർ ഫൈസി, പാപ്പാളി ഹിറ മസ്‌ജിദ്‌ ഖത്തീബ് പി.കെ സൈനുദീൻ ഫലാഹി. സി.വി സുരേന്ദ്രൻ മരക്കാൻ, ജമാൽ മരക്കാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി...

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറത്തിന്റെ മനുഷ്യച്ചങ്ങല 21 ന്

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറം ഡിസ.21 ന് ചാവക്കാട് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വൻ വിജയമാക്കാൻ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ നേതാക്കൾ ചാവക്കാട് എം എസ് എസ് സെന്ററിൽചേർന്ന യോഗത്തിൽ തീരുമാനിച്ചു. മനുഷ്യ ചങ്ങല വൻ വിജയമാക്കുന്നതിനും ചരിത്ര സംഭവമാക്കി മാറ്റുന്നതിനും വേണ്ടി വമ്പിച്ച ഒരുക്കങ്ങളാണ് നടത്തി വരുന്നത്. പ്രസ് ഫോറം പ്രസിഡന്റ് ഖാസിം സെയ്ത് യോഗം ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരായി വെളിയംകോട് ഉമർ കാളി നടത്തിയ ഐതിഹാസികമായ നികുതി നിഷേധസമരത്തിന് വേദിയായ ചാവക്കാടിന്റെ മണ്ണിന് ഈ വർഗീയ, ജനവിരുദ്ധ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനെതിരെയുള്ള സമരത്തിൽ ചരിത്രപരമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഖാസിം സെയ്ത് അഭിപ്രായപ്പെട്ടു. ഉമർ കാളിയെ അറസ്റ്റ് ചെയ്ത് ചാവക്കാട് ജയിലിലേക്ക് കൊണ്ടു വന്നപ്പോൾ അദ്ദേഹത്തിന് സംരക്ഷണമൊരുക്കിയത് ആയിരകണക്കിന് വരുന്ന ചാവക്കാട്ടെ ജനങ്ങളായിരുന്നു. ടിപ്പുവിനെയും, സാമൂതിരിയെയും കണ്ട, ചരിത്രമുറങ്ങുന്ന ചാവക്കാടിന്റെ മണ്ണിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം ഉജ്ജ്വലമാക്കണമെന്നും ഖാസിം അഭിപ്രായപ്പെട്ടു. ടി.എസ്...

Read More

ഹർത്താൽ – ചാവക്കാട് നിശ്‌ചലം

ചാവക്കാട് : സംയുക്ത സമര സമിതിയുടെ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് ചാവക്കാട് മേഖലയും ചാവക്കാട്  നഗവും  നിശ്ചലം. വ്യാപാരസ്ഥാപനങ്ങളെല്ലാം പൂർണമായും അടഞ്ഞു കിടക്കുകയാണ്. ബസ്സുകളും ഓടുന്നില്ല. വൻ പോലീസ് സന്നാഹമാണ് നഗരത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. മേഖലയിലെ സ്കൂളുകളും ഒന്നും പ്രവർത്തിക്കുന്നില്ല. സംയുക്ത സമരസമിതി ചാവക്കാട് നഗരത്തിൽ പ്രകടനം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031