Select Page

Day: August 10, 2020

കോവിഡ് മഹാമാരിക്കിടയിൽ ദേശീയപാത ഹിയറിങ്ങ്: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ആക്ഷൻ കൗൺസിൽ

ചാവക്കാട്: കോവിഡ് മഹാമാരിയുടെ സാമൂഹിക വ്യാപനം ദിനംപ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ദേശീയപാത ഹിയറിങ്ങ് നടത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല കമ്മിറ്റി പ്രസ്താവിച്ചു. കോവിഡ് ഭീതിയിലും പ്രളയക്കെടുതിയിലും ജനങ്ങൾ വിറങ്ങലിച്ചു നിൽക്കേ ഹിയറിങ്ങ് ആരംഭിക്കാനുള്ള നീക്കം മനുഷ്യത്വ രഹിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡ പ്രകാരം പ്രായമേറിയവർ പുറത്തിറങ്ങരുതെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശനമായ നിർദേശങ്ങൾ നിലനിൽക്കെയാണ് അതെല്ലാം കാറ്റിൽ പറത്തി ജനങ്ങളെ നിർബന്ധിച്ച് പുറത്തിറക്കാൻ ദേശീയപാത അധികൃതരും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പാലിയേക്കരയിലെ വൻ അഴിമതിക്കെതിരെ സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ പദ്ധതിക്കു പിന്നിലെ രഹസ്യം പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം അഴിമതിക്കായി ജനങ്ങളെ കുടിയിറക്കാറായി നടത്തുന്ന ഹിയറിങ്ങുമായി സഹകരിക്കേണ്ടതില്ലെന്ന്. ജില്ലാ ചെയർമാൻ എ.ജി.ധർമ്മരത്നം ജില്ല കൺവീനർ സി.കെ.ശിവദാസൻ സംസ്ഥന ചെയർമാൻ ഇ.വി.മുഹമ്മദലി എന്നിവർ...

Read More

അപകട ഘട്ടങ്ങളിൽ തുണയായി ഗുരുവായൂർ സിവിൽ ഡിഫെൻസ് ആർമി

ഗുരുവായൂർ : വെള്ളക്കെട്ട് മൂലം ദുരിതത്തിലായ പ്രദേശങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്ത് ഗുരുവായൂർ സിവിൽ ഡിഫെൻസ് ടീം. കടലേറ്റം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന ചാവക്കാട് അഞ്ചങ്ങാടി ഭാഗം, വെള്ളക്കെട്ടിലായ എളവള്ളി കാക്കതുരുത്തി, വടക്കേക്കാട് ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. വെള്ളത്താൽ ഒറ്റപ്പെട്ട് പോയ വീടുകളിലേക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷ്യ വസ്തുക്കൾ എന്നിവ എത്തിക്കാൻ ഇവർ 24 മണിക്കൂറും സജ്ജരാണ്. പ്രതികൂല സാഹചര്യങ്ങൾ, ക്യാമ്പുകളിലേക്ക് മാറേണ്ട സ്ഥിതി എന്നിങ്ങനെ ഏത് അടിയന്തിര ഘട്ടത്തിലും ബന്ധപ്പെടാനുള്ള നമ്പറുകൾ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്. ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഷെൽബീർ അലി, രഞ്ജിനി, കെ. എസ് ശ്രുതി, സുഹൈൽ, ഫഹദ്, അജിത്, പ്രബീഷ്, ഷരീഫ്, താജുദ്ധീൻ എന്നീ സിവിൽ ഡിഫെൻസ് അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾ...

Read More

തീകൊളുത്തി ആത്മഹത്യശ്രമം – യുവതി മരിച്ചു

ചാവക്കാട്: പുന്ന റോഡിൽ രാജാ സ്കൂളിനടുത്ത് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കോഴിക്കുളങ്ങര ചെറുപറമ്പിൽ വീട്ടിൽ ബിജീഷിന്റെ ഭാര്യ പ്രമീത (33) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.45 ഓടെ വീടിനകത്തു വെച്ചാണ് തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ യുവതിയെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031