Select Page

Day: January 5, 2021

ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെൻറ് ഐടിഐയിൽ എൻ സി വി ടി അംഗീകാരമുള്ള കാർപെൻഡർ ട്രേഡിലെ ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജനുവരി 16വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി അപേക്ഷകൾ ലഭിക്കണം. എസ് എസ് എൽ സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നടത്തറ ഐ ടി ഐയിൽ നേരിട്ട് ഹാജരാകണം.പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനത്തിന് പുറമേ പോഷകാഹാരം, ഉച്ച ഭക്ഷണം, 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ സ്റ്റഡി ടൂർ അലവൻസ് എന്നിവയും നൽകും. അർഹതപ്പെട്ടവർക്ക് ലംപ്സം ഗ്രാന്റ് 1000 രൂപയും പ്രതിമാസം 800 വീതം സ്റ്റൈപ്പൻഡും ലഭിക്കും. ഫോൺ – 0487 2370948,...

Read More

പക്ഷിപ്പനി: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

തൃശൂർ : താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള / അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് തല വെറ്ററിനറി ഓഫീസറെ അടിയന്തരമായി പെതു ജനങ്ങൾ അറിയിക്കണമെന്ന് മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി. സുരജ അറിയിച്ചു.0487-24 24223 എന്ന നമ്പറിൽ വിളിച്ച് കർഷകർക്ക് സംശയങ്ങൾ ദൂരീകരിക്കാo.ജില്ലയിൽ കോൾ നിലങ്ങൾ ധാരാളമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തു തലത്തിൽ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട മാർഗരേഖ പ്രകാരം എല്ലാ ജില്ലകളിലും നടപടി സ്വീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. H5N8 സബ് ടെെപ്പിലുള്ള വെെറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സബ് ടൈപ്പ് മനുഷ്യരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ഭയാശങ്കകൾ ആവശ്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ...

Read More

വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്

തൃശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിൽ നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വാട്ടർ ക്വാളിറ്റി ലാബിൽ ലാബ് അറ്റൻഡർ ഒഴിവുണ്ട്.ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 11ന് അഞ്ചു മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.ലാബ് അറ്റൻഡർ തസ്തികയിൽഒരു ഒഴിവാണുള്ളത്. പ്ലസ് ടു സയൻസ്, ജല ഗുണനിലവാര പരിശോധന ലാബുകളിൽ രണ്ടുവർഷത്തെ പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത. 18 വയസ് മുതൽ 45 വയസ് വരെയാണ് പ്രായപരിധി.നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്റെ വ്യവസ്ഥകളും മാർഗരേഖകളും അനുസരിച്ചായിരിക്കും നിയമനം. ഫോൺ –...

Read More

ഗ്രാമങ്ങളുടെ സമഗ്ര ശാക്തീകരണത്തിന് ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാനും വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ മിഷന്‍. ക്ഷേമപെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ്, തൊഴിലുറപ്പ് തുടങ്ങിയ ക്ഷേമപദ്ധതികളുടെ വ്യാപനം, കൃഷി, മൃഗപരിപാലനം, ചെറുകിട സംരംഭങ്ങള്‍, വിപണനം, വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമുള്ള മറ്റ് ഉപജീവനപദ്ധതികള്‍ എന്നിവയ്ക്ക് ഗ്രാമകം ഊന്നല്‍ നല്‍കും. ഗ്രാമങ്ങള്‍ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍, പരിസര മലിനീകരണം, ജീവിതശൈലി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണുക, പ്രകൃതി വിഭവങ്ങളുടെ സംരംക്ഷണം വികസനം എന്നിവയും ഗ്രാമകത്തിന്‍റെ ഭാഗമാണ്.  സാധാരണക്കാരായവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിയും സമൂഹത്തിന്‍റെ പൊതുവായ പുരോഗതിക്ക് ആവശ്യമായ വികസനാവശ്യങ്ങള്‍ കണ്ടെത്തിയും തയ്യാറാക്കുന്ന ദാരിദ്ര്യ ഗ്രാമീണ ലഘൂകരണ പദ്ധതിയായാണ് ഗ്രാമകം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി രൂപീകരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രാമകത്തിന് മുന്നോടിയായുള്ള പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ക്ക് ജനുവരി മൂന്നിന് തുടക്കമായി. ജനുവരി 16നകം വാര്‍ഡ് അംഗങ്ങളുടെയും ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റി (എ.ഡി.എസ്)യുടെയും നേതൃത്വത്തില്‍ എഡിഎസ് തല പ്ലാനുകള്‍ തയാറാകും. ജനുവരി 26ന്...

Read More

കടൽത്തീരത്തെ ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ കടലാമകളുടെ വംശനാശം; മുന്നറിയിപ്പുമായി വനം വകുപ്പ്

ചാവക്കാട് : കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കടലാമ മുട്ടകൾ സംരക്ഷിക്കുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള വനം വന്യജീവി വകുപ്പിന് കീഴിലെ സാമൂഹ്യവൽക്കരണ വിഭാഗം തൃശൂർ ഡിവിഷനാണ് കടലാമകളുടെ സംരക്ഷണത്തിനായി ബോധവൽക്കരണ ക്ലാസ് നടത്തിയത്. കാട്ടിലെ വന്യ ജീവികളെ സംരക്ഷിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് കടലിലെ ആവാസവ്യവസ്ഥയിൽ കടലാമയെ സംരക്ഷിച്ചു വരുന്നതെന്നും ഇവ മുട്ടയിടുന്ന കടൽത്തീരത്തെ ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ കടലാമകളുടെ വംശനാശം സംഭവിക്കുമെന്നും അസിസ്റ്റന്റ് ഫോസ്റ്റ് കൺസർവേറ്റർ പി എം പ്രഭു പറഞ്ഞു. ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാമകൾ മുട്ടയിടുന്ന പ്രത്യേക തീരങ്ങളിലെ സംരക്ഷണ ജോലികൾ നടത്തുന്ന 40 ഓളം സന്നദ്ധ പ്രവർത്തകർക്കുള്ള പഠന ക്ലാസ് വിദഗ്ധൻ ബാദുഷ നയിച്ചു. എല്ലാവർഷവും കടലാമ മുട്ടകൾ സംരക്ഷിക്കാറുണ്ടെങ്കിലും ഈ വർഷം മുതൽ വനം വകുപ്പിൽ പ്രത്യേകമായി സംരക്ഷണത്തിനായി ക്രമീകരണവും സജ്ജീകരണവും ഏർപ്പെടുത്തും. ചാവക്കാട് തീരദേശ മേഖലയായ ബ്ലാങ്ങാട് ജുമാ മസ്ജിദ് മദ്രസ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31