Select Page

Day: January 7, 2021

മാവോയിസ്റ്റ് പ്രവർത്തക സുജ ഗുരുവായൂരിൽ – ക്ഷേത്ര പരിസരം അരിച്ചു പെറുക്കി പോലീസ് സംഘം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ച പോലീസ് ക്ഷേത്ര പരിസരം അരിച്ചു പെറുക്കി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയത്. ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് തിരുവനന്തപുരം പോലീസ് അലര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. തിരുവവന്തപുരത്ത് നിന്ന് വിവരം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന് കൈമാറി. മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ സുജ എന്ന സ്ത്രീ ഗുരുവായൂരിലെത്തിയിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ടെമ്പിള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും ഫോണ്‍ വിളിയെത്തി. ആന്ധ്രസ്വദേശിയാണ് വിളിച്ചതെന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ ലെക്കേഷന്‍ പാലക്കാട് കുഴല്‍മന്ദത്താണെന്നും സൈബര്‍സെല്‍ കണ്ടെത്തി. സുജ എന്ന സ്ത്രീയുടെ ഫോണ്‍ നമ്പറൂം വിളിച്ചയാള്‍ നല്‍കിയിരുന്നു.സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വിളിച്ച നമ്പര്‍ ലൊക്കേഷന്‍ ആലപ്പുഴയിലാണെന്നും കണ്ടെത്തി. ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. സി. പ്രേമാന്ദകൃഷ്ണന്‍, ബോബ് സ്‌ക്വാഡിലെ ജില്ലയുടെ ചുമതലയുള്ള എസ്.ഐ വിനയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പോലീസുകാരാണ് പരിശോധന...

Read More

സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായി

ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ വിശിഷ്ടാതിഥിയായിരുന്നു. ജയിലിലെ അന്തേവാസികളുടെ മാനസിക ഉല്ലാസവും മനപരിവര്‍ത്തനവും ലക്ഷ്യമാക്കിയാണ് ക്ഷേമ പദ്ധതിയുടെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തഹസില്‍ദാര്‍ സി എസ് രാജേഷ്, ചാവക്കാട് എസ്എച്ച്ഒ അനില്‍ ടി. മേപ്പുള്ളി, റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ ലക്ഷ്മി, എഫ്.സി.സി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലിന്‍, കൃഷി ഓഫീസര്‍ ഷീജ, സബ്ജയില്‍ സൂപ്രണ്ട് എം. ബി യൂനസ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എം. ഡി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചേര്‍പ്പ് ബ്ലോക്ക് തീയറ്ററിന്റെ തീയേറ്റര്‍ സ്‌കെച്ച് എന്ന നാടകവും ചെണ്ടമേളം, ഗാനമേള എന്നീ പരിപാടികളും...

Read More

എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രത

തൃശൂർ : എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നടപടികൾ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധത്തില്‍ അയവ് വരുത്താതെഡയേറിയ, ഡിസന്ററി രോഗാണുക്കളെ നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലെങ്കിലും കരുതല്‍ തുടരും. കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍ ചെയ്ത് അണുവിമുക്തമാക്കൽ തുടരും. കുടിവെള്ളം ശുദ്ധീകരിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന അളവിന്റെ ഇരട്ടി ക്‌ളോറിന്‍ ഉപയോഗിക്കുന്ന പ്രകൃയയാണ് സൂപ്പര്‍ ക്‌ളോറിനേഷന്‍. എല്ലാ ആശുപത്രികളിലും ഒ ആര്‍ എസ് കൗണ്ടര്‍ സജ്ജമാണെന്നും വേണ്ടത്ര മരുന്നുകള്‍ സ്റ്റോക്കുണ്ടെന്നും ഡി എം ഒ ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണത്തിലൂടെയാണ് രോഗം ബാധിക്കുന്നത് എന്നാണ് നിലവിലെ വിലയിരുത്തല്‍. മലിന ജലം, കേടായതും പഴകിയതുമായ ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗല്ല വൈറസ് പകരുന്നത്. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന...

Read More

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം 11 മാസത്തിനകം : ജനുവരി 23 ന് മുഖ്യമന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും

ഗുരുവായൂർ : ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഗുരുവായൂരിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനും ഗതാഗതക്കുരുക്കിനുമാണ് ഇതോടെ അറുതി വരുന്നത്. ഇതിനു മുന്നോടിയായി നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ഉദ്ഘാടന സമിതി രൂപീകരണ യോഗം കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേല്‍പ്പാലത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് പദ്ധതി വര്‍ഷങ്ങളായി നീണ്ടു പോയിരുന്നെങ്കിലും ഹൈക്കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഇടപെടല്‍ മൂലമാണ് ഈ സ്വപ്ന പദ്ധതി മുന്നോട്ടു പോയതെന്ന് എംഎല്‍എ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് 25 കോടിയാണ് കിഫ്ബി ധനസഹായം. 32 സെന്റ് ഭൂമിയാണ് ആകെ ഏറ്റെടുത്തത്. ടെന്‍ഡര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. നിര്‍മാണം തുടങ്ങിയാല്‍ 11 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നും നിര്‍മാണവേളയില്‍ ഉണ്ടായേക്കാവുന്ന യാത്രാ ബുദ്ധിമുട്ടുകളില്‍ നാട്ടുകാര്‍ സഹകരിക്കണമെന്നും...

Read More

കടപ്പുറം: ടാക്റ്റികൽ വോട്ടോ കോലീബി സഖ്യമോ – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി മേധാവിത്തം തകർത്തെന്ന് യു ഡി എഫ്

കടപ്പുറം: പഞ്ചായത്തിൽ ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചരണം. എന്നാൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി കൈവരിച്ചേക്കാവുന്ന മേധാവിത്തം ടാക്ടികൽ വോട്ടിലൂടെ തകർത്തെന്ന് യു ഡി എഫ്. 16 അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ഒഴികെ മറ്റെല്ലാ അംഗങ്ങളും നിർബന്ധമായും ഏതെങ്കിലും ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കണം എന്നതാണ് നിയമം. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി, ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി എന്നീ നാല് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് പഞ്ചായത്തിൽ ഉള്ളത്. ഇതിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ മൂന്ന് അംഗവും മറ്റു സ്റ്റാന്റിംഗ് കമ്മിറ്റികളിൽ നാല് അംഗങ്ങളും ഉണ്ടായിരിക്കും ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ അംഗങ്ങൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നു. ബിജെപി യിലെ ബോഷി ചാണാശ്ശേരി എന്ന മെമ്പർ മാത്രമേ ധന കാര്യ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31