mehandi new
Yearly Archives

2022

ഗ്യാൻവാപി മസ്ജിദ് വിവാദം – ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ മറ്റൊരു അജണ്ട

ചാവക്കാട് : ബാബറി മസ്ജിദിൻ്റെ തകർച്ച ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയ ആഘാതവും, പരിക്കും ഇന്നും സമൂഹത്തിൽ വലിയൊരു മുറിവായി നിലകൊള്ളുമ്പോൾ ജനങ്ങളെ വീണ്ടും മറ്റൊരു വിഭജനത്തിലേക്കും, വിഭാഗിയതയിലേക്കും തള്ളിവിടാനുള്ള സംഘ് പരിവാറിൻ്റെ മറ്റൊരു

മന്ദലാംകുന്ന് സ്‌കൂളിൽ ജീവിത നൈപുണ്യ ത്രിദിന ക്യാമ്പ് തുടങ്ങി

പുന്നയൂർ: മന്ദലാംകുന്ന് ഗവ:ഫിഷറീസ് യൂ.പി സ്‌കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ത്രിദിന ക്യാമ്പ് ജീവിത നൈപുണ്യ (life skill ) ക്രാഫ്റ്റ് 22 ന്റെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ നിർവ്വഹിച്ചു. ജീവിത

ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി

ഗുരുവായൂർ : പുന്നത്തൂർ എഫ് സി ഒന്നാമത് ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി.കല്ലായി എസ് എ കെ റണ്ണഴ്സ് അപ് നേടി. കളിയിൽ ഉടനീളം 1/1 തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.

വോൾഗ ഷൗക്കത്തിനെ കോൺഗ്രസ്സ് പ്രവർത്തകർ അനുസ്മരിച്ചു

ചാവക്കാട് : മുൻസിപ്പാലിറ്റി നൂറ്റി നാല്പത്തി മൂന്നാം ബൂത്ത് പ്രസിഡൻ്റായിരുന്ന വോൾഗ ഷൗക്കത്തിന് കോൺഗ്രസ്സ് പ്രവർത്തകർ കേരള മൈതാനിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ്സ് പ്രവർത്തകർക്ക് എന്നും മാത്രകയായിട്ടുള്ള സത്യസന്ധനായ

നിയന്ത്രണം നഷ്ടപ്പെട്ട മഹീന്ദ്ര ഥാർ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് വിദ്യാർത്ഥിയുടെ…

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് സെൻ്ററിൽ നിയന്ത്രണംവിട്ട മഹീന്ദ്ര ഥാർ പള്ളിയുടെ മതിലും ഇലക്ട്രിക് പോസ്റ്റും തകർത്ത് വിദ്യാർത്ഥിയുടെ മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിനടിയിൽപെട്ട്

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ്

പുളിച്ചിറക്കെട്ട് കുളം ശുചീകരിച്ചു

ചാവക്കാട് : സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുളിച്ചിറക്കെട്ട് കുളം

വാൻ മറിഞ്ഞു അപകടം – ഒരുമനയൂർ മുത്തമ്മാവിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ചാവക്കാട് : ഒരുമനയൂർ മുത്തമ്മാവിൽ കേറ്ററിംഗ് വാൻ മറിഞ്ഞു അപകടം. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ഇന്ന് അർധരാത്രി 12.10 ഓടെയാണ് അപകടം.ആർക്കും പരിക്കില്ല. മലപ്പുറം സ്വദേശികളുടെ മരുപ്പച്ച ഇവന്റ് മേനെജ്‌മെന്റ് സെർവീസിന്റെ

ഗുരുവായൂരിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു

ഗുരുവായൂർ : തമ്പുരാൻ പടിയിൽ വൻ കവർച്ച. പ്രവാസിയുടെ വീട് കുത്തിതുറന്നു മൂന്ന് കിലോ സ്വർണ്ണം കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.ഗുരുവായൂർ

ഉരുവിനു സീലില്ല – മാണിക്യ കല്ലിന്റെ നൂറു കിലോ ഇറച്ചി ആരോഗ്യവിഭാഗം പിടിച്ചെടുത്തു

ചാവക്കാട് : ഉരുവിനു സീലില്ല നൂറുകിലോ ഇറച്ചി പിടിച്ചെടുത്തു. ചാവക്കാട് നഗരസഭ ഏഴാം വാർഡ് മുക്കട്ടയിൽ പ്രവർത്തിക്കുന്ന മാണിക്യകല്ലിന്റെ ഇറച്ചിക്കടയിൽ വില്പനക്ക് വെച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്.ഇന്ന് പുലർച്ചെ ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം