mehandi new
Monthly Archives

January 2023

ചാവക്കാട് നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം

ചാവക്കാട്: നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം. 'ജീവിതം വർണാഭമാക്കാം' എന്ന പ്രമേയത്തിൽ നടന്ന ജില്ല റാലിയിലും കൗമാര സമ്മേളനത്തിലും 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ

മന്ദലാംകുന്ന് അടിപ്പാത- ചൊവ്വാഴ്ച്ച ജനകീയ ധർണ്ണ

പുന്നയൂർ: ദേശീയപാത 66ൽ മന്ദലാംകുന്ന് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ചൊവ്വാഴ്ച ജനകീയ ധർണ്ണ.ഇന്നലെ വൈകുന്നേരം നടന്ന ആക്ഷൻകൗൺസിൽ യോഗത്തിലാണ് തീരുമാനം. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

എടക്കഴിയൂർ നേർച്ച – അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി.എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ

പാലയൂരിൽ പിണ്ടി തിരുനാൾ ആഘോഷിച്ചു – നവ വൈദീകർക്ക് സ്വീകരണം നൽകി

പാലയൂർ : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പിണ്ടി തിരുന്നാൾ ആഘോഷിച്ചു. തൃശ്ശൂർ അതിരൂപതയിലെനവ വൈദികർക്ക് സ്വീകരണം നൽകി. വ്യാഴാഴ്ച വൈകിട്ട് 5:30ന് നടന്ന ദിവ്യബലിക്ക് നവവൈദീകരായ ഫാ ജോൺ പുത്തൂർ, ഫാ ഡെറിൻ

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കം

എടക്കഴിയൂർ : 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കമാകും. ( ജനുവരി 7, 8 തിയതികളിൽ ). ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ

ജീവിതം വർണ്ണാഭമാക്കാം – ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട്

ചാവക്കാട് : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ജനുവരി എട്ടിനു ഞായറാഴ്ച ചാവക്കാട് ബസ്റ്റാൻഡിനു സമീപം നഗരസഭാ ചത്വരത്തിൽ നടക്കും. ജമാഅത്തെ ഇസ്ലാമിക അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദതുള്ളാഹ് ഹുസൈനി ഓൺലൈൻ വഴി

പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരകം വൈലി റോഡിൽ ഒലക്കേങ്കൽ പ്രിന്റോ ജോസ് (34) ആണ് മരിച്ചത്. വീടിനകത്ത് മുറിയിൽ കതകടച്ച് കിടക്കുകയായിരുന്ന പ്രിന്റോയെ വിളിച്ചിട്ട് യാതൊരു മറുപടിയും ലഭിക്കാതിരുന്നതിനെ

ഗുരുവായൂർ പിള്ളേര് താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേര് താലപ്പൊലി എന്നറിയപ്പെടുന്ന ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ആഘോഷിച്ചു . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്. ആയിരങ്ങൾ

പാലയൂർ മുതുവട്ടൂർ റോഡിൽ വാഹനത്തിരക്കേറി, അമിതവേഗത, കാനകൾ തകർന്നു നാട്ടുകാർ ദുരിതത്തിൽ

ചാവക്കാട് : പാലയൂർ മുതുവട്ടൂർ റോഡിൽ വാഹന ഗതാഗതം അധികരിച്ചു. ബസ്സുകൾ അമിത വേഗതയിൽ പായുന്നു. റോഡരികിലെ കാനകൾ തകർന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് നാട്ടുകാർ. കാൽ നട യാത്രികർ ദുരിതത്തിൽ. പാലയൂർ പഞ്ചാരമുക്ക് റോഡിൽ

മണൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു – ചാവക്കാട് കുന്നംകുളം റോഡിൽ കനത്ത ഗതാഗതക്കുരുക്ക്

ചാവക്കാട് : മുതുവട്ടൂർ കോടതിക്ക് സമീപം മണലുമായി വരികയായിരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് ചാവക്കാട് കുന്നംകുളം റൂട്ടിൽ അതിരാവിലെ മുതൽ കനത്ത ഗതാഗതക്കുരുക്ക്. ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി മുടങ്ങി. കുന്നംകുളം ഗുരുവായൂർ