mehandi new
Yearly Archives

2025

ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ കുടുംബാധിപത്യം എന്ന് ബിജെപി വിമത സ്ഥാനാർത്ഥി കെ കെ സുമേഷ്…

ഗുരുവായൂർ : സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നിഷ്പക്ഷമായ നയം വ്യക്തമാക്കണമെന്നും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവും 34 ആം വാർഡ് വിമത സ്ഥാനാർത്ഥിയുമായ കെ കെ സുമേഷ് കുമാർ ആവശ്യപ്പെട്ടു. വാർഡ് 23 ലെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി

കടൽപ്പക്ഷി സർവ്വേ: ചാവക്കാടിന്റെ ഉൾക്കടലിൽ പമ്പരക്കാടയെ  കണ്ടെത്തി

ചാവക്കാട് : കേരള വനം വകുപ്പ് – സോഷ്യൽ ഫോറസ്ട്രി ഡിവിഷനും കോൾ ബേർഡേർസ് കളക്ടീവും സംയുക്തമായി സംഘടിപ്പിച്ച 2025-ലെ കടൽപ്പക്ഷി സർവ്വേ (Pelagic Bird Survey) അറബിക്കടലിൽ വിജയകരമായി പൂർത്തിയാക്കി. ചാവക്കാട് തീരത്തുനിന്ന് അറബിക്കടലിലേക്ക് 41

തീരസംരക്ഷണത്തിനൊരു കണ്ടൽ വനം” പദ്ധതിയുമായി ചെറായി ഗവൺമെന്റ് യു.പി. സ്കൂൾ വിദ്യാർത്ഥികളും…

പുന്നയൂർക്കുളം : കനോലി കനാലിന്റെ തീരം മണ്ണിടിച്ചിൽ മൂലം നശിച്ചു പോകാതെ സംരക്ഷിക്കാനും മണ്ണ് സംരക്ഷണത്തിനുമായി നൂറിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ച് അവയുടെ തുടർ സംരക്ഷണം ഏറ്റെടുത്ത് വിദ്യാർത്ഥികളും അധ്യാപകരും. മണ്ണു വാരാചരണത്തിന്റെ

സെയിൽസ് ഗേൾ വാടക വീട്ടിൽ മരിച്ച നിലയിൽ – പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കാഞ്ഞാണി: മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തൻപുരയ്ക്കൽ സലീഷിൻ്റെ ഭാര്യ നിഷമോളെ (35) യാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ്

ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 34-ാം വാർഷികം ആഘോഷിച്ചു

ഒരുമനയൂർ: യൂഫോണി 2025 എന്ന പേരിൽ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഒരുമനയൂരിൽ 34-ാം വാർഷികാഘോഷം ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപിള്ളി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽജാമിയ അൽ ഇസ്ലാമിയ ശാന്തപുരം

ഫാമിലി ഫൺ ഫെസ്റ്റ്  2025 – രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു

ചാവക്കാട് : രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു.   എ. എം. സുഫീർ  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത വഹിച്ചു. ഹെഡ്ഗേൾ എൻ കദീജ സ്വാഗതം പറഞ്ഞു. മാനേജർ മധുസൂദനൻ തലപ്പിള്ളി, പിടിഎ പ്രസിഡണ്ട് തുഫൈൽ പൊന്നേത്ത്, നിമ്മി അജയകുമാർ എന്നിവർ

ഇ വി എം മെഷീനുകൾ പരിശോധിച്ച് സീൽ ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ ഇ വി എം മെഷീനുകളുടെ പരിശോധനയും സീലിങ്ങും നടത്തി. മുഴുവൻ സ്ഥാനാർത്ഥികളുടെയും അവരുടെ ചീഫ് ഏജന്റിന്റെയും സാന്നിധ്യത്തിലാണ് പരിശോധന പൂർത്തീകരിച്ചത്. ഗുരുവായൂർ

കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

തിരുവത്ര: ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുത്തൻകടപ്പുറം എസിപ്പടി സ്വദേശി മടപ്പേൻ വലിയകുഞ്ഞിമോൻ മകൻ സുലൈമാൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റോയൽ വള്ളത്തിലെ

ചേറ്റുവ റോഡ് കാനപണിയിൽ വൻ ക്രമക്കേട്; യു.ഡി.എഫ് പ്രതിഷേധിച്ചു

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിൽ റോഡിന് കുറുകയുള്ള കാന പണിയിൽ വൻ ക്രമക്കേടും അഴിമതിയും ആരോപിച്ച് യു ഡി എഫ് പ്രതിഷേധം. റോഡിനു കുറുകെ കാന നിർമ്മാണം നടത്തി ഒരാഴ്ച മുൻപ് തുറന്നു നൽകിയ റോട്ടിലെ കാനയാണ് തകർന്നത്. ബസ്സ്, ടോറസ് പോലെയുള്ള വലിയ

ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന വ്യാജേന 14കാരനെ പീഡിപ്പിച്ചു; എടക്കഴിയൂർ സ്വദേശിക്ക് 5 വർഷം തടവ്

ചാവക്കാട് : 14 വയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ 53 വയസ്സുകാരനെ 5 വർഷം കഠിനതടവിനും ഇരുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ആൺകുട്ടിയെ 2024 മെയ് മാസം 27 ന് കാർ ഡ്രൈവിംഗ് പഠിപ്പിച്ചു തരുന്ന