mehandi banner desktop
Chavakkad online

ഗാന്ധിഗ്രാമം പദ്ധതി: രമേശ് ചെന്നിത്തല നാളെ അകലാട് നായാടി ഉന്നതിയിൽ

Ft

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതി സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദിവാസി-പട്ടികജാതി മേഖലകളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ പുതുവർഷാരംഭം ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ പഞ്ചായത്തിൽ ആഘോഷിക്കുന്നത്.​നാളെ രാവിലെ 8.30-ന് അകലാട് ഖാദ്രിയ പള്ളി സെന്ററിൽ നിന്ന് രമേശ് ചെന്നിത്തലയെ നായാടി ഉന്നതിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് ഭദ്രദീപം തെളിയിക്കൽ, പ്രഭാതഭക്ഷണം, വിശിഷ്ടാതിഥികളുടെ പ്രസംഗം എന്നിവ നടക്കും.

Jan oushadi

കോളനി നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുക, പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുക, തൊഴിലാളികൾക്കും കർഷകർക്കും അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.​ഉച്ചഭക്ഷണത്തിന് ശേഷം കോളനി വികസന രൂപരേഖ സംബന്ധിച്ച ചർച്ചയും സമഗ്ര മാസ്റ്റർ പ്ലാൻ അവതരണവും നടക്കും. തുടർന്ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികളുമായുള്ള അഭിമുഖം, ആദരിക്കൽ ചടങ്ങ്, വിദ്യാർത്ഥികളുടെയും ഫോക്കൽ അക്കാദമിയുടെയും കലാപരിപാടികൾ എന്നിവയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ചീഫ് കോഡിനേറ്റർ സി. എ ഗോപപ്രതാപൻ, ജനറൽ കൺവീനർ കെ.പി ഉമ്മർ, കൺവീനർ കെ.കെ ഷുക്കൂർ എന്നിവർ പങ്കെടുത്തു.

Comments are closed.