ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് 21 ദിവസത്തെ നേതൃത്വ പരിശീലനം – പരിശീലനത്തിനെതിരെ പ്രതിഷേധം
തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് 21 ദിവസത്തെ നേതൃത്വപരിശീലനം. ജനുവരി 2 വരെ രാത്രി 7.30 മുതൽ 9.30 വരെ ഓണ്‍ലൈന്‍ വഴിയാണ് പരിശീലനം നൽകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സീമാറ്റ്, പ്രിന്‍സിപ്പല്‍മാര്‍ ക്കായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫങ്ഷനല്‍ സ്കൂള്‍ ലീഡര്‍ഷിപ്പിന്റെ ഭാഗമായാണിത്. കഴിഞ്ഞവര്‍ഷം 4 ദി വസ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കിയിരുന്നു. ഇതിന്റെ തുര്‍ച്ചയായുള്ള ഓണ്‍ലൈന്‍ പരിശീലനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ജനുവരി
അര്‍ധവാര്‍ഷിക പരീക്ഷകളും ക്യാംപുകളും ക്രിസ്മസ് അവധിയും ഉള്‍പ്പെടുന്ന സമയത്ത് പരിശീലനം നടത്തുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പരിശീലനം നടത്തിയെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രഹസനമാണിതെന്ന് അധ്യാപക സംഘടനയായ എഎച്ച്‌എസ്ടിഎ ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു.
Comments are closed.