mehandi new

27 ലെ സംസ്ഥാന പൊതു അവധി 28 ലേക്ക് മാറ്റി – നബിദിനത്തിൽ ചാവക്കാട് സബ്ജില്ലാ കായികോത്സവമില്ല

fairy tale

ചാവക്കാട് : കേരളത്തിലെ നബിദിനത്തിന്റെ പൊതുഅവധി 27 ൽ നിന്നും 28 ലേക്ക് മാറ്റി. ഇതോടെ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ തിയതിയിലും മാറ്റം വരും. കായികോത്സവ ദിനങ്ങളിലൊന്ന് നബിദിനമായ 28 ലായിരുന്നു. സംസ്ഥാന സർക്കാർ 28 ന് പൊതു അവധി പ്രഖ്യാപിച്ചതോടെ ചാവക്കാട് ഉപജില്ലാ കായികോത്സവം 28 ന് നടക്കില്ല.

planet fashion

27 നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാല്‍ മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ചു.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം സംഘടനാ നേതാക്കൾ കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊതു അവധി 28 ലേക്ക് മാറ്റിയത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Macare health second

Comments are closed.