mehandi new

ഗുരുവായൂർ മണ്ഡലത്തിൽ 2825 ഇരട്ട വോട്ടുകൾ – യു ഡി എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 2825 ഐ ഡി കളിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യു ഡി എഫ്. ഐഡി നമ്പർ, ബൂത്ത്‌ നമ്പർ എന്നിവ ഉൾപ്പെടെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

planet fashion

ഒന്നു മുതൽ 188 വരെയുള്ള ബൂത്തുകളിലെ വോട്ടർ ഐ ഡി കളിലും രണ്ടു വീതം രെജിസ്ട്രേഷൻ നടന്നിട്ടുണ്ട്. ഇങ്ങനെ ഒരേ ബൂത്തിലും വ്യത്യസ്ഥ ബൂത്തുകളിലുമായി 2825 ഐ ഡി കളിലാണ് ഇരട്ട രെജിസ്ട്രേഷൻ നടന്നിട്ടുള്ളത്.

ഇരട്ട രെജിസ്ട്രേഷൻ നടന്നതായി കണ്ടെത്തിയിട്ടുള്ള വോട്ടർമാർ വിരലിലെ മഷി ഉണങ്ങുന്നത് വരെ ബൂത്തിൽ ഇരിക്കേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വന്നിട്ടുണ്ട്.

Macare 25 mar

Comments are closed.