mehandi new

28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി

fairy tale

ചാവക്കാട് :  ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ   നടത്തപ്പെടുന്ന കൺവെന്ഷന് 5000 പേർക്ക് ഇരിക്കുവാനുള്ള ഇരുപ്പിടങ്ങളും   പന്തലും സജ്ജീകരിച്ചു കഴിഞ്ഞു.  ഗാഗുൽത്താ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ബെന്നി പീറ്റർ വീട്ടിയ്ക്കാനത്തിന്റെ നേതൃത്വത്തിലാണ് ധ്യാനം നയിക്കുന്നത്. 

planet fashion

കൺവെൻഷന്റെ ഉദ്ഘാടനം മാർച്ച്‌ 30-ാം തിയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 6.30 ന് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കും. ബൈബിൾ കൺവെൻഷൻ സമാപന ദിനമായ ഏപ്രിൽ 3-ാംതിയ്യതി തൃശ്ശൂർ അതിരൂപത മെത്രാപൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് സമാപന സന്ദേശം നൽകും.

പാലയൂർ മഹാതീർത്ഥാടന ദിനമായ 2025 ഏപ്രിൽ 6-ാം തിയ്യതി ഞായറാഴ്ച പതിനായിരങ്ങൾ പാലയുരിൽ എത്തിച്ചേരും. മുപ്പതിനായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യും. മുഖ്യപദയാത്ര തൃശ്ശൂർ അതിരൂപത ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറും.  അതിനോടൊപ്പം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉപപദയാത്രകൾ പാലയൂരിലേക്ക് പുറപ്പെടും. ഉച്ചതിരിഞ്ഞ് 2 മണിക്ക് പാവറട്ടി സെൻ്റ്ജോസഫ് തീർഥ കേന്ദ്രത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം 3 മണിക്ക് അതിരൂപതയിലെ യുവജനങ്ങളും ആയിരകണക്കിന് വിശ്വാസികളും സന്യസ്തരും ഒന്നിച്ച് അണിചേർന്നുകൊണ്ട് വികാരി ജനറാളച്ചന്മാരുടെ നേതൃത്വത്തിൽ പാലയൂരിൽ മുഖ്യ പദയാത്ര എത്തിച്ചേരും. തുടർന്ന് 4 മണിക്ക് പള്ളി അങ്കണത്തിൽ വെച്ച് ചേരുന്ന പൊതുസമ്മേളനo സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.  സി. ബി. സി ഐ പ്രസിഡന്റും തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ഫ്രാൻസിൽ നിന്നും എത്തുന്ന മോൻസിഞ്ഞൂർ. പാസ്കൽ ഗോൾനിഷ് വീശിഷ്ടാതിഥിയായിരിക്കും. 

റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, ആർച്ച് പ്രീസ്റ്റ്

റവ. ഫാ.ക്ലിന്റ് പാണെങ്ങാടൻ, അസിസ്റ്റൻ്റ് വികാരി ബിജു മുട്ടത്ത്, തീർഥ കേന്ദ്രം സെക്രട്ടറി തോമസ് ചിറമ്മേൽ. ജനറൽ കൺവീനർ മഹത്തീർത്ഥാടനം പി.ഐ . ലാസർ മാസ്റ്റർ, കൺവീനർ, ഫൈനാൻസ്

ജോയ് ചിറമ്മൽ, കൺവീനർ, ബൈബിൾ കൺവൻഷൻ സേവ്യർ വാകയിൽ, കൈക്കാരൻ എ.എൽ. കുരിയാക്കോസ്,  കൺവീനർ പബ്ലിസിറ്റി ജെഫിൻ ജോണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Macare 25 mar

Comments are closed.