3 മുതൽ 12 വരെ – സംസ്ഥാന തലത്തിൽ എ ഗ്രേഡ് – സ്കൂൾ കലോത്സവ വേദിയോട് വിടപറഞ്ഞു മെഹ്റിൻ

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഭാരതനാട്യത്തിൽ നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മെഹറിൻ നൗഷാദ്. ഹയർ സെക്കന്ററി വിഭാഗം ഭരത നാട്യത്തിലാണ് മെഹറിൻ എ ഗ്രേഡ് നേടിയത്. പത്തു വർഷമായി കാലൊത്സവ വേദികളിലെ താരമാണ് മെഹ്റിൻ. മെഹ്റിൻ പിച്ചവെച്ചു തുടങ്ങിയതേ ചിലങ്കയണിഞാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയും കലോത്സവ വേദികളിൽ നിറഞ്ഞു നിന്ന മെഹ്റിൻ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നിലനിർത്തി സ്കൂൾ കലോത്സവ വേദിയിൽ നിന്നും പടിയിറങ്ങി.

പഞ്ചാരമുക്ക് സ്വദേശിയായ മെഹ്‌റിൻ നൗഷാദ് സഫ്ന ദമ്പതികളുടെ മകളാണ്. കാറ്ററിംഗ് സർവീസ് നടത്തുന്ന പിതാവ് നൗഷാദ് മാതാവ് സഫ്‌നയും കഴിഞ്ഞ പത്തുവർഷത്തിലേറെയായി മെഹറിന് വേണ്ട ഊർജ്ജം പകർന്നു കലോത്സവ വേദികളിൽ കൂടെയുണ്ട്.

Comments are closed.