mehandi new

കാര്യം കുടുംബം ക്ലാസിക്കലാണ് – നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി അപർണ്ണ രാജു

fairy tale

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി വെമ്മേനാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അപർണ്ണ രാജു. കൃഷ്ണ ചരിതത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചാണ് അപർണ്ണ വിജയം കരസ്തമാക്കിയത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളി തുടങ്ങിയ ക്ലാസിക്കൽ കലകൾ അവതരിപ്പിക്കുന്ന അപർണ്ണ മറ്റൊരു കലാരൂപം അവതരിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് സ്ത്രീകളുടെ ഒറ്റയാട്ടം മത്സര ഇനമായി തിരഞ്ഞെടുത്തത്. കുന്നംകുളം സ്വദേശി കലാമണ്ഡലം വിജിതയുടെ കീഴിലെ അഞ്ചു ദിവസത്തെ ശിക്ഷണമാണ് അപർണ്ണയുടെ നങ്ങ്യാർക്കൂത്ത് പ്രകടനത്തിന് ആധാരം.

എളവള്ളി പെരുവല്ലൂർ പൂവൻതറ രാജുവാണ് പിതാവ്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിൽ കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടിയിരുന്ന അപർണ്ണ എളവള്ളി നടന നികേതനം ഷീബയുടെ ശിഷ്യയും അനിയത്തിയുടെ മകളുമാണ്. അമ്മ സിന്ധുവും സഹോദരി അഞ്ജനയും നടന നികേതനത്തിലെ നൃത്താധ്യാപകരാണ്. 

വെമ്മേനാട് എം എ എസ് എം ഹയർസെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അപർണക്ക്‌ മേമയുടെയും അമ്മയുടെയും ചേച്ചിയുടെയും വഴിയേ  ചുവടുവെക്കാനാണ് ആഗ്രഹം. എൽ കെ ജി മുതൽ തന്നെ ചിലങ്കയണിഞ്ഞ അപർണ്ണ  ഉന്നത വിദ്യാഭ്യാസത്തിന് നൃത്തവുമായി ബന്ധപ്പെട്ട മേഖല തിരഞ്ഞെടുക്കും.

അപർണ്ണയുടെ പെർഫോമൻസ് ▶️ https://www.instagram.com/reel/C100sgUPxJb/?igsh=MjM0N2Q2NDBjYg=

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ഒറ്റയാട്ടമാണ് നങ്ങ്യാർക്കൂത്ത്.  കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളായ നങ്ങ്യാരമ്മമാര്‍ അവതരിപ്പിച്ചിരുന്നതു കൊണ്ടാണ് ഇതിനു നങ്ങ്യാര്‍ കൂത്ത് എന്ന് പേര് വന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടു കൂടി ജാതിമത ഭേദമന്യേ എല്ലാവരും ഈ കലാരൂപം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. സ്ത്രീകളാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.

planet fashion

Comments are closed.