കെ ബീരുസാഹിബിന്റെ 35-ാം ചരമവാർഷികം – പുത്തൻകടപ്പുറം സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

ഇന്ന് (feb 25) നാലുമണിക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന അനുസ്മരണ യോഗം മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.

തിരുവത്ര : കോൺഗ്രസ് നേതാവും ചാവക്കാട് നഗരസഭ പ്രഥമ ചെയർമാനും ആയിരുന്ന കെ ബീരുസാഹിബിന്റെ 35-ാം ചരമവാർഷിക ദിനത്തിൽ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്ര പുത്തൻകടപ്പുറം സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സി വി സുരേന്ദ്ര മരക്കാർ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എച്ച് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി അംഗം സി എ ഗോപ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.
തിരുവത്ര മേഖല കോൺഗ്രസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പിവി ബദറുദ്ദീൻ എം എസ് ശിവദാസ്, കരിക്കയിൽ ഷക്കീർ, കെഎം ശിഹാബ്, അനീഷ് പാലയൂർ, ആച്ചി ബാബു, ആർ കെ നൗഷാദ്, തെക്കൻ ബൈജു കൗൺസിലർ അസ്മത്തലി എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് മണ്ഡലം നേതാക്കളായ പ്രദീപ് ആലിപ്പിരി, മർസൂക്ക്, ഷമീം, ഉമ്മർ ആലുങ്ങൽ, ദേവൻ, മുഹസിൻ ചിന്നക്കൽ, മൊയ്തീൻ ഷാ ആലുങ്ങൽ, താഴത്ത് അബ്ബാസ്, അഷറഫ് ബ്ലാങ്ങാട്, ഹാരിസ് പുതിയറ, അലിക്കുഞ്ഞ് തിരുവത്ര രാമി അബു എന്നിവർ നേതൃത്വം നൽകി.

Comments are closed.