ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികം ആഘോഷിച്ചു

പുത്തൻകടപ്പുറം : ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികാഘോഷവും സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.എം ഷാജിത ടീച്ചർക്കുള്ള യാത്രയപ്പ് ചടങ്ങും നഗരസഭാധ്യക്ഷ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് അബ്ദുൽ മജീദ് മുഖ്യാതിഥിയായിരുന്നു. തുടർന്ന് ഉപജില്ലാ, ജില്ലാ കലോത്സവത്തിലും കായിക മേളയിലും വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Comments are closed.