mehandi new

5 കോടി 7 വർഷം – നിർമ്മാണം പാതി വഴിയിൽ നിലച്ച മണത്തല സ്കൂൾ കെട്ടിടത്തിനു റീത്ത് വെച്ച് യുഡിഎഫ്

fairy tale

ചാവക്കാട് : കിഫ്‌ബി ഫണ്ടിൽ നിന്നും 5 കോടി ‌ ഉപയോഗിച്ച് നിർമാണം ആരംഭിച്ച മണത്തല സ്കൂൾ കെട്ടിടം 7 വർഷമായിട്ടും പണി പൂർത്തീകരിച്ചില്ല. നിർമ്മാണം പാതിയിൽ നിലച്ച  കെട്ടിടത്തിനു റീത് സമർപ്പിച്ച് നഗരസഭ യുഡിഫ് കൺസിലർമാരുടെ പ്രതിഷേധം. കെ വി അബ്‌ദുൾ കാദർ എം എൽ എ യുടെ കാലത്തു നടന്ന വികസനമായത് കൊണ്ട് എൻ കെ അക്‌ബർ എം എൽ എ ഇതിനു പ്രധാന്യം നൽകുന്നില്ലെന്നാണ് യു ഡി എഫ് കൗൺസിലർമാരുടെ ആരോപണം.

planet fashion

2017 -ൽ അഞ്ചു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിനായി നിലവിൽ ഉണ്ടായിരുന്ന ഹൈസ്കൂൾ വിഭാഗത്തിൻ്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയെങ്കിലും പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചില്ല. കെട്ടിടം പണി പുനരാരംഭിച്ച് എത്രയും പെട്ടെന്ന് ക്ലാസ് മുറികൾ ലഭ്യമാക്കുന്നതിനായി പലതവണ അധികാരികളുടെ മുൻപിൽ എത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് കെ വി സത്താർ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി കെട്ടിടം പണി നടക്കുന്നില്ല. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് കെട്ടിടം പണി എത്രയും വേഗം പുനരാരംഭിച്ചു മതിയായ ക്ലാസ് മുറികൾ ലഭ്യമാക്കുന്നതിന് വേണ്ട നടപടി വേണമെന്ന് യു ഡി എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി അനുവദിച്ച സ്കൂൾ ബസ് 2 വർഷമായി കട്ടപ്പുറത്താണ്.  വലിയവായിൽ വികസനത്തെ കുറിച്ച് പറഞ്ഞു നടക്കുന്ന നഗരസഭയും എം എൽ എ യും ഇതിനു മറുപടി പറയണമെന്ന് ചാവക്കാട് നഗരസഭ യു ഡി എഫ് കൗൺസിലർമാരായ കെ വി. സത്താർ, അസ്മത് അലി, ഫൈസൽ കാനംപുള്ളി, ഷാഹിദ മുഹമ്മദ്‌, ബേബി ഫ്രാൻസിസ്, സുപ്രിയ രാമേന്ദ്രൻ, ഷാഹിദ പേള എന്നിവർ പറഞ്ഞു.

 

Jan oushadi muthuvatur

Comments are closed.