ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കോവിഡ്

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

തൈക്കാട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 14 പേര്‍ക്കും പൂക്കോട് സോണില്‍ 10 പേര്‍ക്കുമാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.
പഞ്ചാരമുക്ക് 20-ാം വാര്‍ഡിലാണ് കൂടുതല്‍ രോഗികളുള്ളത്. ഇവിടെ 13 പേര്‍ക്കാണ് ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഈ വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
10-ാം വാര്‍ഡില്‍ പത്ത് 27-ാം വാര്‍ഡില്‍ നാല് 31ല്‍ മൂന്ന് കോവിഡ് പോസറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

Comments are closed.