mehandi new

ഒറ്റക്കൊമ്പൻ ഗോകുല്‍ ഓട്ടത്തിൽ ഒന്നാമത്

fairy tale

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ഒറ്റക്കൊമ്പൻ ഗോകുല്‍ ജേതാവായി. മുന്നിൽ ഓടിയത് ചെന്താമരാക്ഷൻ ആയിരുന്നു അപ്സര ജംഗ്‌ഷൻ എത്തിയപ്പോൾ ചെന്താമരാക്ഷനെ മറി കടന്ന് ഗോകുൽ മുന്നോട്ട് കുതിച്ചു, പിന്നീട് ദീപസ്‌തംഭം വരെ ഗോകുൽ ഒന്നാം സ്ഥാനം ആർക്കും വിട്ടു കൊടുക്കാതെ ഗോപുര വാതിൽ കടന്നു

ഗോകുലിന് പിറകെ രണ്ടാമതായി ചെന്താമരാക്ഷനും മൂന്നമതായി കണ്ണനും പിറകെ ദേവി എന്ന പിടിയാനയും ഓടിയെത്തി ചെന്താമരാക്ഷന്‍, ദേവി, ഗോകുല്‍, കണ്ണന്‍, വിഷ്ണു എന്നീ ആനകളെയാണ് മുൻനിരയില്‍ ഓടുന്നതിന് തെരഞ്ഞെടുത്തിരുന്നത്

ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിച്ചതോടെ ആനകള്ക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാന്മാ ര്‍ മഞ്ജുളാല്‍ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി. മണികള്‍ ആനകൾക്ക് അണിയിച്ച് മാരാര്‍ ശംഖ് ഊതിയതോടെ ആനകള്‍ ക്ഷേത്രം ലക്ഷ്യമാക്കി ഓട്ടം തുടങ്ങി.

ക്ഷേത്ര ഗോപുര നടയിൽ ആദ്യം ഓടി എത്തിയ ഗോകുലിനെ മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഏഴു തവണ ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം നടത്തി കൊടിമരത്തിന് സമീപം നിന്ന് ഭഗവാനെ വണങ്ങി ആനയോട്ട ചടങ്ങ് പൂർത്തീകരിച്ചു.

planet fashion

Comments are closed.