mehandi new

മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യറാലിക്ക് സയ്യിദ്‌ ഖമറുദ്ദീൻ ബാദുഷ തങ്ങൾ, ഡോ. അബ്ദുലെത്തിഫ് ഹൈത്തമി, പി കെ ഇസ്മായിൽ, ശാനവാസ്, കെ സി നിശാദ്, എ ഹൈദ്രോസ്, കെ ശക്കീർ, കൗൺസിലർ ഫൈസൽ കാനാപുളളി, ആർ വി എം ബശീർ മൗലവി, എ വി അശറഫ്, ശുക്കൂർ മൗലവി, പി എസ് ശാഹു എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുയോഗം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്‌തു. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ബശീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി  ശാനവാസ്, ട്രഷറർ ടി വി അലി ഹാജി എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.