mehandi new

കടപ്പുറം ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം നാളെ സാംസ്കാരിക ഘോഷയത്രയും കാലിക്കറ്റ് സിസ്റ്റേഴ്സിന്റെ സൂഫി ഡാൻസും

fairy tale

കടപ്പുറം : ഡിസംബർ 23 നു ബ്ലാങ്ങാട് തൊട്ടാപ്പിൽ ആരംഭിച്ച കടപ്പുറം ഫെസ്റ്റിന്റെ  ഉദ്ഘാടന സമ്മേളനം 27 നു നാളെ വൈകുന്നേരം  7 മണിക്ക് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ. എ. എസ് നിർവഹിക്കും. തീരദേശ മേഖലയിൽ ടൂറിസം പരിപോഷിപ്പിക്കുന്നതിനും ടൂറിസം സാധ്യതകൾ പ്രയോജനപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കടപ്പുറം ഗ്രാമപഞ്ചായത്ത്  തൊട്ടാപ്പ് റോയൽ ബീച്ച് ഓഡിറ്റോറിയം തീരപ്രദേശത്ത് കടപ്പുറം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വൈകുന്നേരം അഞ്ചുമണിക്ക് സാംസ്കാരിക ഘോഷയാത്രയുണ്ടാകും. സുസ്മിത പ്രഭാകരൻ ( സിനി ആർട്ടിസ്റ്റ്),           രാജേഷ് തംബുരു (നേരം പോക്ക് ഫെയിം),     നൗഷാദ് ( സിനി ആർട്ടിസ്റ്റ്) എന്നിവർ മുഖ്യഥിതികളായി പങ്കെടുക്കും. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിക്കും.

കലാകായിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തിയവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കാലിക്കറ്റ് സിസ്റ്റേഴ്സ് ഒരുക്കുന്ന ഒപ്പന, സിംഫണി, കരോക്കെനൈറ്റ്, സൂഫി ഡാൻസ് എന്നിവയും അരങ്ങേറും. ഡിസംബർ 23 ന് കാർണിവൽ ഉദ്ഘാടനത്തോടെ ആരംഭിച്ച കടപ്പുറം ഫെസ്റ്റ് ഡിസംബർ 31 നു സമാപിക്കും.

planet fashion

Comments are closed.