mehandi new

വിനയത്തിന്റെ മാതൃക നൽകി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി – കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു

fairy tale

ചാവക്കാട് : ഈസ്റ്ററിന്  ഒരുക്കമായി.  ഇന്ന് കത്തോലിക്കാ ദേവാലയങ്ങളിൽ  പെസഹാ ആചരിച്ചു. പെസഹ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്. ഈശോ വിനയത്തിന്റെ മാതൃക നൽകികൊണ്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി,  അപ്പവും വീഞ്ഞുമെടുത്ത് ആശിർവദിച്ചു അപ്പോസ്‌തോലര്‍ക്ക് വിഭജിച്ച് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓർമയാണ് പുതിയ നിയമത്തിലെ   പെസഹ. പാലയൂർ  സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. 

പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. ഇടവകയിലെ കുടുംബകൂട്ടായ്മ പ്രസിഡന്റുമാരായ 12 പേരുടെ കാൽ കഴുകൽ ശുശ്രുഷയും അദ്ദേഹം നിർവഹിച്ചു. തീർത്ഥകേന്ദ്രം  അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ  സഹകാർമ്മികനായി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷണവും നടന്നു. 

ഇന്ന് വൈകീട്ട് 7 മണി  മുതൽ 8 മണി വരെ പൊതു ആരാധനയും, അതിനുശേഷം വീടുകളിൽ പെസഹ അപ്പം മുറിക്കൽ ചടങ്ങും ഉണ്ടായിരിക്കുo. നാളെ രാവിലെ 7 മണിക്ക്‌ ദുഃഖവെള്ളിയാഴ്ച്ചയുടെ തിരുക്കർമങ്ങൾ ദേവാലയത്തിലും, നഗരികാണിക്കൽ  വൈകീട്ട് ചാവക്കാട് ടൗണിലേക്ക് നടത്ത പെടുന്നതുമാണ്. തുടർന്ന് കെ സി വൈ എം പാലയൂർ ഒരുക്കുന്ന പീഢാനുഭവ നാടകം ” ലോംഗിനസ് ” ഉണ്ടായിരിക്കും.

പെസഹാ ആഘോഷങ്ങൾക്ക് ഇടവക ട്രസ്റ്റിമാരായ സി.എം. ബാബു, പോൾ കെ. ജെ, സന്തോഷ്‌ ടി.ജെ, ജോഫി ജോസഫ്, കമ്മിറ്റി അംഗങ്ങളായ തോമസ് വാകയിൽ, ലോറൻസ് സി ഡി, സിമി ഫ്രാൻസിസ്, ഡാർളി, ബേബി ഫ്രാൻസിസ് തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.