mehandi new

ഗസ്സക്ക് ഐക്യദാർഢ്യം – വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലിങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

fairy tale

ചാവക്കാട്: മുപ്പത് ദിവസത്തെ വ്രതശുദ്ധിയുടെ നിറവില്‍ ഇസ്‌ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും പ്രത്യേകം പ്രാർഥനകൾ നടത്തി പലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടു. പരസ്പരം ആലിംഗനം ചെയ്തും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും വിശ്വാസികള്‍ ഈദ് സന്ദേശം കൈമാറി. മുതുവട്ടൂര്‍ രാജ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിന് മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി നേതൃത്വം നല്‍കി. ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തില്‍ നടന്ന ചാവക്കാട് ഈദ്ഗാഹ് കമ്മിറ്റി നടത്തിയ ഈദ് നമസ്‌കാരത്തിന് സാലിഷ് വാടാനപ്പള്ളി നേതൃത്വം നല്‍കി. മണത്തല ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് ഖത്തീബ് ബദറുദ്ദീന്‍ ബാദുഷ തങ്ങള്‍ നേതൃത്വം നല്‍കി. അങ്ങാടിത്താഴം ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ഹാജി കെ.എം. ഉമര്‍ ഫൈസി നേതൃത്വം നല്‍കി.  പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍  നമസ്‌കാരത്തിനു ശേഷം പായസവിതരണം നടത്തി. തെക്കന്‍ പാലയൂര്‍ ബദ്രിയ മസ്ജിദില്‍ സത്താര്‍ ദാരിമി, ചാവക്കാട് കണ്ണികുത്തി ജലാലിയ മസ്ജിദില്‍ ഖത്തീബ് നൗഷാദ് സുഹ്‌രി, ബ്ലാങ്ങാട് കാട്ടില്‍ ജുമാ മസ്ജിദില്‍ ഖത്തീബ് മൊയ്തീന്‍കുട്ടി അല്‍ ഖാസിമി, തൈക്കടവ് ജുമാസ്ജിദില്‍ ഖത്തീബ് അബ്ദുല്‍ ലത്തീഫ് അസ്ഹരി, പുതിയറ ജുമാ മസ്ജിദില്‍ ഖത്തീബ് ഹസന്‍ ലത്തീഫി, പുന്ന ജുമാ മസ്ജിദില്‍ ഖത്തീബ് നൗഷാദ് സഖാഫി അല്‍-ഹിക്കമി, തിരുവത്ര കിറാമന്‍കുന്ന് ജുമാമസ്ജിദില്‍ ഖത്തീബ് സാബിത്ത് സഖാഫി, എടക്കഴിയൂര്‍ ജുമാമസ്ജിദില്‍ ഖത്തീബ് മുഹമ്മദ് ദാരിമി അരിമ്പ്ര, കാദരിയ്യ ജുമാമസ്ജിദില്‍ ഖത്തീബ് ഹാരിസ് ഫൈസി, എടക്കര ജുമാമസ്ജിദില്‍ അബൂബക്കര്‍ ലത്തീഫി, കുരഞ്ഞിയൂര്‍ ജുമാമസ്ജിദില്‍ അബ്ദുസലാം അഹ്സനി എന്നിവര്‍ നേതൃത്വം നല്‍കി.

planet fashion

Comments are closed.