mehandi new

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന് വിജിലെന്‍സ് കോടതി

fairy tale

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലെന്‍സ് കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍ ദേവസ്വത്തില്‍ കഴിഞ്ഞ യു ഡി എഫ്  ഭരണസമിതിയില്‍ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന  എന്‍ രാജുവിന് യോഗ്യതയില്ലാതെ പ്രമോഷന്‍ നല്‍കിയെന്നും സ്ഥിരം എന്‍ എം ആര്‍ തസ്തികകളിലെ നിയമനം, സിസ്റ്റം അനലിസ്റ്റ് നിയമനം എന്നിവയില്‍ അഴിമതി  ഉണ്ടെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നീലത്ത് വീട്ടില്‍ എന്‍  ശ്രീജേഷ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യുറോ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി അഴിമതിയില്ലെന്നു കാണിച്ചു സമര്‍പ്പിച്ച  റിപ്പോര്‍ട്ടറാണ്  കോടതി തള്ളികളഞ്ഞത്.  ദേവസ്വത്തിലെ ഫോര്‍മാന്‍  തസ്തികയിലും സിസ്റ്റം അനലിസ്റ്റ് തസ്തികയിലും ജീവനക്കാരെ നിയമിച്ചതില്‍ പ്രഥമ ദൃഷ്ട്യ അഴിമതിയുണ്ടെന്ന് കോടതി കണ്ടതിലാണ്  ഉത്തരവായത്. എന്‍ രാജുവിനെ  അയാള്‍ അംഗമായുള്ള ഭരണസമിതി പ്രത്യേക തസ്തികയുണ്ടാക്കി സ്ഥാനക്കയറ്റം നല്‍കിയതും അഴിമതി തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച  ഉത്തരവ് പ്രകാരം  ക്രൈം രജിസ്റ്ററാക്കി ഈ മാസം 30നകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് ജയചന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്.

planet fashion

Comments are closed.