mehandi banner desktop
Chavakkad online

വർണ്ണാഭമായി അങ്കണവാടി പ്രവേശനോത്സവം

fairy tale

ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിലും പ്രവേശനോത്സവം  വർണ്ണാഭമായി ആഘോഷിച്ചു. നാലാം വാർഡിലെ ബ്ലാങ്ങാട് 28-ാംi നമ്പർ  അംഗൻവാടിയിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. കുട, സ്മൈലി ബോൾ തുടങ്ങിയവ നൽകി കുട്ടികളെ സ്വീകരിച്ചു. മാലിന്യമുക്ത പ്രതിജ്ഞ ആശാവർക്കർ സുലൈഖ ചെല്ലിക്കൊടുത്തു. ഇല തൊപ്പി അലങ്കാര തോരണങ്ങളും ഉൾപ്പെടെ എല്ലാം പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് സംഘടിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ശുഭ ജയൻ, പഞ്ചായത്ത് അംഗം അബ്ദുൽ ഗഫൂർ, ഹെൽപ്പർ ജയഭാരതി, എ എൽ എം എസ് സി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് സ്വാഗതവും ടീച്ചർ സാജിത നന്ദിയും പറഞ്ഞു.

planet fashion

Comments are closed.