mehandi new

കടപ്പുറത്ത് സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

കടപ്പുറം: കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചാവക്കാട് താലൂക്ക് ഗവ: ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ പ്രത്യേക രോഗ നിർണയ ക്യാമ്പ്  സംഘടിപ്പിച്ചു.  കടപ്പുറം മുനക്കകടവ് റൗളത്തുൽ ഉലൂം മദ്രസ്സയിൽ നടന്ന മെഡിക്കൽ ക്യാമ്പ് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. എം. മനാഫ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ പി.എ. അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ ലോഫിരാജ് മുഖ്യാതിഥിയായി.

planet fashion

കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നഈമ ബീവി, റംല ഹമീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ രഘു,  ആശാവർക്കർമാരായ സർബീന ഷംസു, നജീബ ഹുസൈൻ, ആജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കടപ്പുറംസാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ മേഴ്സി വില്യംസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ് നന്ദിയും പറഞ്ഞു.

Comments are closed.