mehandi banner desktop

ഷെൽട്ടർ കാരുണ്യ ദിനം സംഘടിപ്പിച്ചു

fairy tale

കടപ്പുറം : 16 വർഷത്തോളമായിമായി ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ചു വരുന്ന 170ാം മത് കാരുണ്യ ദിനം അഞ്ചങ്ങാടിയിൽ നടന്നു. പ്രവാസി ബിസിനസ്സ് പ്രമുഖൻ ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. നിർദ്ധന വിധവകൾ, അനാഥകൾ, ഒറ്റപ്പെട്ട് പോയവർ, ഉപേക്ഷിക്കപ്പെട്ടവർ, ആൺ മക്കളില്ലാത്ത പ്രായമായ അച്ഛനമ്മമാർ, മാനസിക വിഭ്രാന്തിയുള്ളവർ, ബുദ്ധി സ്ഥിരതയില്ലാത്തവർ, വികലാംഗർ തുടങ്ങിയ ഭിന്നശേഷിക്കാർ , കിടപ്പു രോഗികൾ, മാരക രോഗബാധിതർ എന്നിങ്ങനെ ദുരിതപ്പെടുന്ന 200 ൽ പരം സഹജീവികളെ ചേർത്ത് പിടിച്ച് 350, 500, 1000, 1500 എന്നിങ്ങനെ ഒരു ലക്ഷം രൂപ സ്നേഹനിധി പ്രതിമാസ പെൻഷൻ സമ്മാനിച്ചു. പി.എം.സഈദ് മുസ്ലാരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. ഷെൽട്ടർ പ്രസിഡൻ്റ് ടി. കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി.

planet fashion

ഷെൽട്ടർ രക്ഷാധികാരികളായ പി. ശാഹുഹാജി, സി. ബി. എ ഫത്താഹ്, നേതാക്കളായ കെ എം എസ് ലത്തീഫ് ഹാജി, എ.കെ. ഫൈസൽ, ഗൾഫ് ചാപ്റ്റർ ഖത്തർ പ്രതിനിധി പി വി ഇസ്ഹാഖ് അഞ്ചങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ അലി ചിന്നക്കൽ, റസാഖ്ഹാജി ആലുങ്ങൽ, കെ.ഐ. നൂർദ്ദീൻ, എ.കെ. ശാഹു, സിദ്ദി മണക്കാട്ടുപടി, കെ.എം. ഹുസൈൻ, ബാദ്ഷപള്ളത്ത്, ഹുസൈൻപഴൂര്, എ.കെ. മുനീർ, പി.എസ്.ഷമീർ, വനിത വിംഗ് നേതാക്കളായ സുഹറ ശംസുദ്ദീൻ, ഉമൈവ , ഉമൈറ, സരസു, റീമ, ഷെക്കീല തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.