mehandi banner desktop

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കുന്നു

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കാൻ തീരുമാനം.  നാടിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി ഗ്രാമസഭ എന്ന ആശയം  നടപ്പാക്കുന്നത്ന. ഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബറിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച  ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.  വിവിധ വികസന-ക്ഷേമ പദ്ധതികൾക്ക് അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിനായി സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗരേഖ പ്രകാരം ഫെബ്രുവരി 20-നകം പദ്ധതികൾക്ക് അന്തിമ അംഗീകാരം വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ശുപാർശകൾക്കും യോഗം അംഗീകാരം നൽകി.

planet fashion

താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (HMC) രൂപീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും.  ചാവക്കാട് താലൂക്ക് ഓഫീസ് മുതൽ വഞ്ചിക്കടവ് വഴി പുന്ന വരെയുള്ള റോഡിന്റെ നവീകരണത്തിനായി 95.80 ലക്ഷം രൂപയുടെ പ്രവൃത്തികൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനെ ഏൽപ്പിക്കും. നഗരത്തിലെ ബസ് സ്റ്റാൻഡുകളും ഓവർബ്രിഡ്ജുകളും ശുചീകരിച്ച് ബ്രാൻഡിംഗ് നടത്തുന്നതിനും യോഗം അനുമതി നൽകി. ​കാർഷിക മേഖലയിൽ മത്തിക്കായൽ പാടശേഖരത്തിലെ മോട്ടോറുകളുടെ വൈദ്യുതി കണക്ഷൻ പാടശേഖര സമിതിയുടെ പേരിലേക്ക് മാറ്റുന്നതിനും കുടിശ്ശിക സംബന്ധിച്ച വിഷയങ്ങളിൽ പരിഹാരം കാണുന്നതിനുമായി കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള വകുപ്പുകളുമായി ചേർന്ന് നടപടികൾ സ്വീകരിക്കും.

Comments are closed.