ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ വി സത്താർ അദ്ധ്യക്ഷത വഹിച്ചു. യു. ഡി എഫ് നിയോജക മണ്ഡലം കൺവീനർ ഷാനവാസ് തിരുവത്ര, ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് കെ. പി എ റഷീദ്, ഗുരുവായൂർ നഗരസഭ കൗൺസിലർ ബിന്ദു നാരായണൻ, നേതാക്കളായ കെ നവാസ്, കെ. പി ഉദയൻ, നൗഷാദ് തെക്കുംപുറം, എം എസ് ശിവദാസ്, ശിവൻ പാലിയത്ത്, ടി കെ ഗോപാലകൃഷ്ണൻ, ടി വി കൃഷ്ണദാസ്, അക്ബർ ചേറ്റുവ, കെ കെ വേദു രാജ്, അഡ്വ തേർളി അശോകൻ, കെ.വി ലാജുദീൻ, പി എ നാസർ, സന്ദീപ് പുന്ന, വി.കെ ജയരാജ്, ജ്യോതി ശങ്കർ കൂടത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.


Comments are closed.