mehandi banner desktop

എസ് എഫ് ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകരെ വെറുതെ വിട്ടു

fairy tale

ഗുരുവായൂർ : എസ് എഫ് ഐ പ്രവർത്തകനായ ഫാസിൽ വധക്കേസിൽ കുറ്റക്കാരെന്ന് പ്രോസിക്യൂഷൻ ആരോപിച്ച ആർ എസ് എസ്, ബി ജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് ‌ കോടതി വെറുതെ വിട്ടു.

planet fashion

പ്രോസിക്യൂഷൻ സംശയാസ്പദമായി കേസ് തെളിയിക്കുന്നതിൽ പരാചയപ്പെട്ട സഹാചര്യത്തിലാണ് മുഴുവൻ പ്രതികളെയും കുറ്റക്കരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. 04.11.2013 ന് ബ്രഹ്മകുളത്ത് വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 4 ദൃസാക്ഷികളുൾപ്പെടെ 38 സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ ഹാജരാക്കുകയും ചെയ്തെങ്കിലും സംശയാസ്പദമായി കേസ് തെളിയിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് 14 പ്രതികളെയും കോടതി വെറുതെ വിട്ടത്.

Comments are closed.