mehandi banner desktop
Chavakkad online

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

Ft

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം ‘കളേഴ്‌സ് 2k26’ പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം വി ഹൈദരലി അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി എം എ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ എച്ച് ആബിദ്, വാർഡ് മെമ്പർ സലീന മൊയ്തീൻ, ട്രസ്റ്റ് അംഗങ്ങളായ എ എം അലാവുദ്ദീൻ, വി മായിൻ കുട്ടി, സക്കരിയ്യ, തഖ്‌വ അറബിക് കോളേജ് പ്രിൻസിപ്പൽ ജസീൽ റഹ്മാനി, പി ടി എ അംഗം അബൂ ത്വാഹിർ, വൈസ് പ്രിൻസിപ്പൽ ഷൈനി ടീച്ചർ, മോണ്ടിസോറി  വിഭാഗം എച്ച് ഒ ഡി പ്രസീത, സ്കൗട്ട് ക്യാപ്റ്റൻ ബ്രില്യൻ്റ് വർഗീസ് തുടങ്ങിയവർ ആശംസയർപ്പിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും വിവിധ മത്സര പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു. വാർഷികത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മാപ്പിളപ്പാട്ട് താരം റൈഹാന മുത്തു സംഘത്തിൻ്റെ ഇശൽ വിരുന്നും വേദിയിൽ അരങ്ങേറി.

Jan oushadi

സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ജിൽഷ ടീച്ചർ നന്ദിയും പറഞ്ഞു.

Comments are closed.