എക്സ്പാൻസ 2026 ആഘോഷിച്ചു

പുന്നയൂർ: പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയങ്ങളുടെ വളർച്ചയുടെ പിന്നിലെ ശക്തിയാണെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ നൂറ്റി മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം എക്സ്പാൻസ 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വിദ്യാലയങ്ങളിലും വിവിധങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വാർഡ് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ സേവനത്തിന് പൂർവ്വ വിദ്യാർത്ഥികളായ കെ .എം ഹൈദരലി, എംസി ബഷീർ,എം പി ഇക്ബാൽ മാസ്റ്റർ, എ.എ മുഹമ്മദ് ഇഖ്ബാൽ, അഡ്വ. കാവ്യ ഉണ്ണികൃഷ്ണൻ, ടി.കെ മുഹമ്മദ് സാലിഹ്, ജാഫർ ആഷിഖ് എന്നിവരെ ആദരിച്ചു. ചാവക്കാട് നഗരസഭ കൗൺസിലർ റെമീജ, പി.കെ ഹസ്സൻ, കെ.കെഷുക്കൂർ,അസീസ് മന്ദലാംകുന്ന്, പി.എ ലിയാഖത്തലി,
എം.എ വഹാബ്, പി.എ നസീർ, ഷറഫുദ്ദീൻ കോട്ടപ്പുറത്ത്, കെ.എ ഷംസുദ്ദീൻ, വി.കെ ഇർശാദ്, യൂസഫ് തണ്ണിതുറക്കൽ,പി.എസ് ഷംറൂദ്, ടി.എം ജിൻഷാദ്, കെ.എച്ച് കഅബ്, പി.എസ് അബ്ദുൽ നൂർ എന്നിവർ സംസാരിച്ചു.
ഒ.എസ്.എ സെക്രട്ടറി പി.എം നാസർ സ്വാഗതവും ജോ.സെക്രട്ടറി റാഫി മാലിക്കുളം നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും കോഴിക്കോട് അറേബ്യൻ സിസ്റ്റേഴ്സ് നേതൃത്വത്തിൽ ഒപ്പനയും ഗാനമേളയും നടന്നു.

Comments are closed.