mehandi banner desktop

പുത്തൻ കടപ്പുറത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

fairy tale

ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി. ചാവക്കാട് നഗസഭ ചെയർമാൻ എ.എച്ച്. അക്ബർകുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച്ഓഫീസർ ഗീവർ, പി.എ. സെയ്തുമുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നിധീഷ്, പി.വി. ധനേഷ്, കെ.വി.റൈജോജോയ്, പി.എ. നസീർ, കെ.കെ. മുബാറക്, കെ.എം. അലി, പി.എ. ഷറഫുദ്ധീൻ, കെ.എ. റൗഫ്, പി.എ. ഫൈസൽ, കെ.എ. ഷംനാദ്, പി.എൻ. ഫായിസ്, പി.എസ്. മുനീർ, പി.എ. നജീബ്, കെ.എച്ച്. മുജീബ്, പി.എൻ. ഫായിദ്, കെ. മുബാറക് എന്നിവർ പങ്കെടുത്തു.

planet fashion

ഡിസംബർ 29 ന് കിട്ടിയ 100 മുട്ടകളിൽ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഡിസംബർ മുതൽ മാർച്ച് മാസം വരെയാണ് കടലാമകൾ മുട്ടയിടാനായി തീരത്തെത്തുന്നത്. 37 കടലാമ കൂടുകളിലായി 3757കടലാമ മുട്ടകളാണ് ഇനി വിരിയാനുള്ളത്.

Comments are closed.