mehandi banner desktop

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി

fairy tale

ചാവക്കാട് : നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ 2026-ലെ ജെ.ഇ.ഇ മെയിൻ (JEE Main Phase–1) പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി ചാവക്കാട് പുന്നയൂർ എടക്കര സ്വദേശി അബ്ദുള്ള ആസിം. 99.517 ശതമാനം മാർക്ക് നേടിയാണ് ആസിം ദേശീയതലത്തിൽ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്.

planet fashion

​കോഴിക്കോട് സൈലം ക്യാമ്പസിലെ തീവ്രപരിശീലനമാണ് ആസിമിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.

എടക്കര പൊക്കുളങ്ങര ഹൗസിൽ ശഹർബാൻ – അബ്ദുൽ ഷുക്കൂർ ദമ്പതികളുടെ മകനാണ് അബ്ദുള്ള ആസിം.

​ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ഉയർന്ന സ്കോർ നേടാനായതിൽ വലിയ സന്തോഷമുണ്ടെന്ന് ആസിം പ്രതികരിച്ചു. “കൃത്യമായ പ്ലാനിംഗും നിരന്തരമായ പരിശീലനവും അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയും പ്രാർത്ഥനയും എന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചതായി ആസിം കൂട്ടിച്ചേർത്തു.

​ഭാവിയിൽ രാജ്യത്തെ മുൻനിര ഐ.ഐ.ടി-കളിൽ (IIT) ഉപരിപഠനം നടത്താനാണ് ആസിം ലക്ഷ്യമിടുന്നത്. ഈ വിജയത്തിലൂടെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടി.

Comments are closed.