കടപ്പുറം ഗ്രാമപഞ്ചായത്ത് വനിതാദരം സംഘടിപ്പിച്ചു


കടപ്പുറം: അന്താരാഷ്ട്ര വനിതാദിനാചരണത്തിൻ്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാദരം സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്തിൽ വിവിധ മേഖലകളിലായി കഴിവു തെളിയിച്ച വനിതകളെയാണ് ആദരിച്ചത്. കടപ്പുറം പഞ്ചായത്ത് ബി.കെ.സി തങ്ങൾ സ്മാരക പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. എ. അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി കെ. എസ്. ശ്രീകുമാർ വനിതാദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ഉമ്മർഹാജി, സുമിന അജ്മൽ, നജില നജീബ്, റാഹില വഹാബ്, സി.എസ്.രമണൻ, ഷജീറ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത്. എൻ.എസ് സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ ടി. എച്ച്. ശാലിനി, ബീന സജീവ്, പി എം ജസ്നി, പി ബി പ്രീത, ശീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ആകാശവാണി സിനിമ പിന്നണി ഗായിക ലൈല റസാക്ക്, ഫ്ലവേഴ്സ് ചാനൽ മ്യൂസിക്കൽ വൈഫ് താരം അർഷിദ നിഷാക്ക്, കുടുംബശ്രീ സംരംഭക പോണത്ത് ബീവി, സിവിൽ പോലീസ് ഓഫീസർ അഫ്റാ യൂസഫ്, നവദീപം ഫ്ലവർ മിൽ കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ദിലീപ്കുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പർ റംല ഹമീദ് നന്ദിയും പറഞ്ഞു.

Comments are closed.