mehandi banner desktop

പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പ്രവർത്തികൾ

fairy tale

ചാവക്കാട് : ചാവക്കാട് പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പദ്ധതി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ഇതോടെ സ്ക്കൂളില്‍ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതായി അദ്ധ്യക്ഷത വഹിച്ച ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ പറഞ്ഞു.

planet fashion

തൃശൂര്‍ ജില്ലയില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൌകര്യമുള്ള അപൂര്‍വ്വം റെഡിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ ഒന്നാണ് ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂള്‍. അപ്പ് ഗ്രഡേഷന്‍റെ ഭാഗമായി 1 കോടി രൂപക്ക് പുതിയ ക്ലാസ്സ് മുറികള്‍ 1.2 കോടി രൂപക്ക് ഹോസ്റ്റല്‍ ബില്‍ഡിംഗ് , മെസ് ഹാള്‍, ഓഫീസ് കെട്ടിടം, ലൈബ്രറി, ലാബ് തുടങ്ങിയവയുടെ നവീകരണം, 40 ലക്ഷം രൂപക്ക് ചുറ്റുമതില്‍, ഇലക്ട്രിക്ക്, ഇലക്ട്രോണിക് പ്രവര്‍ത്തികള്‍ എന്നിവയാണ് ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, വൈസ്ചെയര്‍പേഴ്സണ്‍ ബിന്‍സി സന്തോഷ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ യതീന്ദ്രദാസ്, കെ.എച്ച് സലാം, ലിഷ മത്രംകോട്, കെ.പി രഞ്ജിത്ത് കുമാര്‍, നഗരസഭ കൌണ്‍സിലര്‍ ഷീജ പ്രശാന്ത്, സി.എ ഗോപ പ്രതാപന്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. സി സീമ, ഹെഡ്മിസ്ട്രസ്സ് ഷിജ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.