mehandi banner desktop
Chavakkad online

കരുത്ത് കാട്ടി പെൺ പട – ഉത്സവ പ്രതീതിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി

Ft

ചാവക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണം ഉത്സവമാക്കി യു ഡി എഫ് പെൺ പെട ചാവക്കാടിന്റെ വീഥികൾ കയ്യടക്കി. യുഡിഎഫ്  സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുവട്ടൂരിൽ നിന്നും ആരംഭിച്ച മഹിളാ കോൺഗ്രസ്സ്, വനിതാ ലീഗ് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ ചാവക്കാട് കുട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു. മറിയം ഉമ്മൻ നേതൃത്വം നൽകിയ റാലിയിൽ സ്ഥാനാർഥി സി എച്ച് റഷീദ് വോട്ടർമാരെ അഭിവാദ്യം ചെയ്തു.

Jan oushadi

ബീന രവി ശങ്കർ, ഹസീന താജുദ്ധീൻ, സുബൈദ പാലക്കൽ, ടി ഐ ആയിഷ, ഹിമ മനോജ്, അഡ്വ ഷീജ സന്ദീപ്, റസ്‌ല റഹീം, സാലിഹ ഷൗക്കത്ത്, ബിന്ദു നാരായണൻ, സൈനബ ശുക്കൂർ, നഷറ ഒരുമനയൂർ, സുമയ്യ സിദ്ധീഖ്, ശ്രീഷ്മ ബാബു രാജ്, ഷംസീറ അഷ്‌റഫ്‌,  എം കെ ഷഹർബാൻ, മിസിരിയ മുഷ്ത്തക്, മേഴ്‌സി ഗുരുവായൂർ, രജീന പൂക്കോട്, അനിത ശിവൻ, നസീമ ഹമീദ്, ഷൈല മുഹമ്മദ്, സുമീന അജ്മൽ, സക്കീന ബഷീർ, ഹന്നത്ത് ഷബീർ എന്നിവർ നേതൃത്വം നൽകി.

Comments are closed.