mehandi banner desktop
Chavakkad online

രക്തസാക്ഷിഫണ്ട് തട്ടിപ്പ്; കെ പി വത്സലന്റെ മകൻ നിരഞ്ജന്റെ വെളിപ്പെടുത്തലുകൾ വീഡിയോ ഇന്ന് പുറത്ത് വിടുമെന്ന്  ഗോപ പ്രതാപൻ

Ft

ചാവക്കാട് : കെ പി വത്സലൻ രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്ന ഡിസിസി സെക്രട്ടറി ഗോപപ്രതാപന്റെ പ്രസംഗം വിവാദമായിരുന്നു. കഴിഞ്ഞദിവസം തിരുവത്ര നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ കുടുംബയോഗത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. കെപി വത്സലന്റെ മകൻ നിരഞ്ജൻ യുഡിഎഫ് നേതാക്കളെ കണ്ടു സങ്കടം ബോധിപ്പിച്ചതായും അന്ന് ഗോപ പ്രതാപൻ പറഞ്ഞിരുന്നു. കെ .പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുക്കുകയും ​ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് വത്സന്റെ കുടുംബത്തിന് നൽകിയത്.

Jan oushadi

​ബാക്കി 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. കുടുംബത്തിന് ലഭിച്ച പണം മണത്തല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ അതിന്റെ പലിശ പോലും വാത്സലന്റെ മകൻ നിരഞ്ജന്റെ വിദ്യാഭ്യാസത്തിനോ കുടുംബത്തിനോ നൽകാൻ സി.പി.എം തയ്യാറായില്ല.

എന്നാൽ കെ പി വത്സലന്റെ ഘാതകർ മകനെയും വേട്ടയാടുന്നു എന്നായിരുന്നു സിപിഎം നേതൃത്വം മറുപടി നൽകിയത്. സംഭവം വിവാദമായതിനെ തുടർന്ന് തെളിവുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു.

സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അഞ്ചങ്ങാടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സാദിക്കലി ശിഹാബ് തങ്ങളുടെ സാനിദ്ധ്യത്തിലാണ്, നിരഞ്ജൻ യുഡിഎഫ് നേതാക്കളെ വന്ന് സങ്കടം ബോധിപ്പിക്കുന്ന വീഡിയോ ഇന്ന് പുറത്തുവിടുമെന്ന് ഗോപ പ്രതാപൻ പ്രഖ്യാപിച്ചത്.

Comments are closed.