mehandi banner desktop

ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായി;  സാദിഖ്‌ അലി ശിഹാബ് തങ്ങൾ

fairy tale

കടപ്പുറം : ജനപക്ഷ രാഷ്ട്രീയത്തിന്റെ മുഖം ഇടതു പക്ഷത്തിനു നഷ്ടമായതായി സാദിഖ്‌ അലി ശിഹാബ് തങ്ങൾ. അഞ്ചങ്ങാടി സെന്ററിൽ  നടന്ന യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വർഷത്തിന് ശേഷം കേരളത്തിൽ വിരിയുന്ന വസന്തമാണ് ഐക്യ ജനാതിപത്യ മുന്നണി സർക്കാർ എന്നും തങ്ങൾ പറഞ്ഞു. അഡ്വ ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.  സി എ ഗോപ പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. സി എ മുഹമ്മദ് റഷീദ്,

planet fashion

ഓണമ്പള്ളി മുഹമ്മദ് ഫൈസി, കെ ഡി വീരമണി, ആർ പി ബഷീർ, കെ എ ഹാറൂൺ റഷീദ്, ബി കെ സുബൈർ തങ്ങൾ, പി വി ഉമ്മർ കുഞ്ഞി, പി കെ അബൂബക്കർ, വി എം മനാഫ്, സി മുഷ്താഖ് അലി, പി എം മുജീബ്, ജലീൽ വലിയകത്ത്, കെ എം ഇബ്രാഹിം, സൈദു മുഹമ്മദ് പോക്കാകില്ലത്ത്, ശ്രീഷ്മ ബാബുരാജ്, സക്കീന ബഷീർ എന്നിവർ സംബന്ധിച്ചു.

Comments are closed.